കാക്കനാട്: ക്ളിനിക്കല്‍ ലബോറട്ടറിയില്‍ നിന്ന് പുക ഉയര്‍ന്നത് നാട്ടുകാരെ ഭീതിയിലാക്കി. ചെമ്പുമുക്കിലെ സ്വകാര്യ ക്ളിനിക്കല്‍ ലാബില്‍നിന്നാണ് ഞായറാഴ്ച വൈകുന്നേരം ആറോടെ പുക കണ്ടത്. തുടര്‍ന്ന് ഫയര്‍ ഫോഴ്സിനെ അറിയിക്കുകയായിരുന്നു.
ലാബിനകത്ത് മുറിയില്‍ കൂട്ടിയിട്ട അവശിഷ്ടങ്ങള്‍ക്ക് തീപിടിച്ചതാണ് പുകക്ക് കാരണം. തൃക്കാക്കര ഫയര്‍ ഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇല്ലെന്ന് ഫയര്‍ ഫോഴ്സ് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്ന് കരുതുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍