പാലക്കാട്: ജില്ലയിലെ 150 ലധികം റൂട്ട് ബസുകള്‍ വിവാഹത്തിന് ട്രിപ്പ് മുടക്കി ഓടിയതിനാല്‍ യാത്രക്കാര്‍ പെരുവഴിയിലായി. ഞായറാഴ്ച ഓരോ റൂട്ടുകളിലും യാത്രക്കാര്‍ക്ക് മണിക്കൂറുകള്‍ ബസ് കാത്ത് നില്‍ക്കേണ്ടിവന്നു.
ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ബസുകള്‍ കുറവാണ്. ഉള്ളവയില്‍ ഭൂരിഭാഗവും വിവാഹ ഓട്ടത്തിന് പോവുകയും ചെയ്തു.
ആര്‍.ടി. ഓഫിസില്‍ നിന്ന് പ്രത്യേക പെര്‍മിറ്റ് സംഘടിപ്പിച്ചാണ് വിവാഹത്തിന് വേണ്ടി സര്‍വീസ് നടത്തിയത്.
ട്രിപ്പ് മുടക്കുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കണമെന്നും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം മാത്രമേ സ്പെഷല്‍ പെര്‍മിറ്റ് അനുവദിക്കാവൂവെന്നും ബസ് പാസഞ്ചേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
കലക്ടര്‍ അടിയന്തരമായി ഇടപെടണം. ഞായറാഴ്ചകളിലും മറ്റ് അവധിദിവസങ്ങളിലും കലക്ഷന്‍ കുറവിന്‍െറ പേരില്‍ അവസാന ട്രിപ്പ് മുടക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍