പാലക്കാട്: മുതലമടയില്‍ തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്ന ഡിസ്്റ്റിലറിക്കെതിരെ പ്രചാരണം നടത്താന്‍ കേരള മദ്യനിരോധ സമിതിയുടെ ജനപ്രതിനിധി സംവാദജാഥ മേയ് 15 ന് മുതലമടയില്‍ എത്തും.
സംസ്ഥാന ജന. സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്്ണന്‍, സീനിയര്‍ വൈസ് പ്രസിഡന്‍റ് ഫാ. വര്‍ഗീസ് മുഴുത്തേറ്റ്, എന്നിവരടങ്ങിയ സംഘമാണ് ജാഥ നയിക്കുന്നത്. മുതലമട പഞ്ചായത്ത് അധികൃതരുമായി പ്രഥമ ചര്‍ച്ച നടത്തും.
തുടര്‍ന്ന്, കൊല്ലങ്കോട് ബ്ളോക്കിലെ എല്ലാ പഞ്ചായത്തുകളിലും സഞ്ചരിച്ച് 16 ന് കലക്ട്രേറ്റ് നടയിലെ സത്യഗ്രഹത്തിലും തുടര്‍ന്ന് 18 വരെ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും സഞ്ചരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍