12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

ദേശീയ പാതയിലെ തെരുവു വിളക്കുകള്‍ കത്തിക്കാന്‍ നടപടിയായില്ല

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി ലഭിച്ചതിനെതുടര്‍ന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടും ദേശീയപാതയിലെ തെരുവുവിളക്കുകള്‍ കത്തിക്കാന്‍ നടപടിയായില്ല. അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പുഴാതി, പള്ളിക്കുന്ന്, ചിറക്കല്‍, വളപട്ടണം പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ കത്തയച്ചു.
ദേശീയപാതയില്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രി മുതല്‍ വളപട്ടണം വരെയുള്ള ഭാഗങ്ങളില്‍ രാത്രി തെരുവു വിളക്കുകള്‍ കത്തുന്നില്ലെന്നു കാണിച്ച് വളപട്ടണത്തെ കെ.എന്‍. മുഹമ്മദ് ഖലീല്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കിയിരുന്നു.
ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ ബന്ധപ്പെട്ട നാലു പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍, വളപട്ടണം പഞ്ചായത്ത് മാത്രമാണ് പേരിനെങ്കിലും നടപടി സ്വീകരിച്ചത്.
വളപട്ടണത്ത് തെരുവു വിളക്കുകള്‍ നന്നാക്കിയെങ്കിലും വീണ്ടും കേടായി. തുടര്‍ന്ന്, മുഹമ്മദ് ഖലീല്‍ വീണ്ടും പരാതി നല്‍കുകയായിരുന്നു. നിര്‍ദേശം നല്‍കി മൂന്നുമാസം കഴിഞ്ഞിട്ടും നടപടിയൊന്നുമുണ്ടാവാത്തതിനാലാണ് ഡെപ്യൂട്ടി ഡയറക്ടര്‍ വീണ്ടും കത്തയച്ചത്.
രാത്രി 9.30 കഴിഞ്ഞാല്‍ കടകള്‍ അടക്കുന്നതോടെ ദേശീയപാത കൂരിരുട്ടിലാണ്. വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് പിന്നെയുണ്ടാവാറുള്ളത്. സാമൂഹികവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും പിടിച്ചുപറിക്കാര്‍ക്കും മറ്റും സൈ്വരവിഹാരം നടത്താന്‍ അവസരമൊരുക്കുന്നതാണിത്. പരാതി അടിയന്തരമായി പരിഹരിച്ച് പരാതിക്കാരനെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലും അറിയിക്കണമെന്ന് കത്തിലുണ്ട്. എന്നാല്‍, പ്രശ്നം പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കാനാണ് മുഹമ്മദ് ഖലീലിന്‍െറ തീരുമാനം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com