12:30:26
18 May 2013
Saturday
Facebook
Twitter
Rssfeed

സ്ഫോടനത്തില്‍ നാട് നടുങ്ങി

മട്ടന്നൂര്‍: വീട് പൂര്‍ണമായി തകരുകയും യുവാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടനത്തില്‍ നാട് നടുങ്ങി. മട്ടന്നൂര്‍ മേഖലയില്‍ സ്ഫോടനം നിത്യസംഭവമാണെങ്കിലും ഇന്നലെ ഉളിയില്‍ പടിക്കച്ചാലിന് സമീപം ഈയ്യംബോഡില്‍ ചന്ദ്രോത്ത് രവീന്ദ്രന്‍െറ വീട്ടില്‍ നടന്ന ഉഗ്രസ്ഫോടനം ഗ്രാമത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുകതന്നെ ചെയ്തു.
ഓടിക്കൂടിയ ജനക്കൂട്ടവും സ്ഥലത്തെത്തിയ പൊലീസും സ്ഫോടനത്തില്‍ തകര്‍ന്ന വീടിന്‍െറ അവസ്ഥ കണ്ട് അമ്പരന്നു. പറമ്പു മുഴുവന്‍ ചിതറിത്തെറിച്ച ഓടുകള്‍ പരിസരത്തെ ഉയരമുള്ള മരത്തിന്‍െറ മുകളില്‍ തങ്ങിനില്‍ക്കുകയും ചെയ്തു. കിണറിന്‍െറ ഒരുഭാഗം തകര്‍ന്നിട്ടുണ്ട്. സ്ഫോടക വസ്തു സൂക്ഷിച്ചതെന്ന് കരുതുന്ന അലമാര കഷണങ്ങളായി മാറിയ നിലയിലാണ്. വീടിന്‍െറ അവസ്ഥ കണ്ട സ്ഥിതിക്ക് രോഷിന്‍ പരിക്കുകളോടെ രക്ഷപ്പെട്ടത് ഭാഗ്യത്തിനാണെന്ന് നാട്ടുകാര്‍ പറയുന്നു.
രാഷ്ട്രീയ അക്രമങ്ങളും സ്ഫോടന പരമ്പരകളും നടക്കുന്ന മേഖലയിലാണ് ഇന്നലെ സ്ഫോടനമുണ്ടായത്. ഈയിടെ പ്രദേശത്ത് നടന്ന ബോംബ്സ്ഫോടനത്തില്‍ ഒരാളുടെ കാലിന് പരിക്കേറ്റിരുന്നു. പതിവില്‍ നിന്ന്മാറി രണ്ട് കിലോമീറ്ററോളം ചുറ്റളവില്‍ ഭീകരശബ്ദം കേട്ടപ്പോള്‍തന്നെ അസ്വാഭാവികമായി വല്ലതും സംഭവിച്ചിട്ടുണ്ടാകുമെന്ന് ജനം ഊഹിച്ചിരുന്നു. തകര്‍ന്ന വീട്ടില്‍ കൂടുതല്‍പേര്‍ അകപ്പെട്ടിട്ടുണ്ടോയെന്ന ആശങ്കയും ജനങ്ങളിലുണ്ടായി.
ജില്ലാ പൊലീസ് സൂപ്രണ്ട് രാഹുല്‍ ആര്‍ നായര്‍, ഇരിട്ടി ഡിവൈ.എസ്.പി എം. പ്രദീപ്കുമാര്‍, മട്ടന്നൂര്‍, ഇരിട്ടി, പേരാവൂര്‍ സി.ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി. ബോംബ്, ഡോഗ് സ്ക്വാഡുകളും പരിശോധനക്കായി എത്തി.
പേരാവൂര്‍ മണ്ഡലം എം.എല്‍.എ അഡ്വ. സണ്ണിജോസഫ് സ്ഥലം സന്ദര്‍ശിച്ചു. സ്ഫോടന വിവരമറിഞ്ഞ് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ വന്‍ജനാവലിയും സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com