കണ്ണൂര്‍: ഡ്യൂട്ടിക്കിടെ പൊലീസ്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. കണ്ണൂര്‍ ട്രാഫിക് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ വി.സുനില്‍കുമാറിനാണ് മര്‍ദനമേറ്റത്. ഞായറാഴ്ച വൈകീട്ട് താഴെചൊവ്വയിലാണ് സംഭവം. വാഹന ഡ്രൈവര്‍ തമ്മിലുള്ള വാക്ക് തര്‍ക്കം ശാന്തമാക്കാന്‍ എത്തിയതായിരുന്നു പൊലീസുകാരന്‍. ഇതിനിടെ വാരം വലിയന്നൂരിലെ വിഘ്നേഷ്, ധനേഷ് എന്നിവര്‍ മര്‍ദ്ദിക്കുകയായിരുന്നു. യൂനിഫോം വലിച്ചു കീറി. സംഭവമറിഞ്ഞെത്തിയ ടൗണ്‍ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍