കോഴിക്കോട്: ലൈഫ്സ്റ്റൈല്‍ ബില്‍ഡേഴ്സ് അഖിലേന്ത്യാ ഓപണ്‍ചെസ് മത്സരങ്ങള്‍ രണ്ട് റൗണ്ട് സമാപിച്ചപ്പോള്‍ രണ്ടു വീതം പോയന്‍റ ്നേടി ദേശീയതാരം എന്‍. അബ്ദുള്‍ മജീദ്, കെ. ചന്ദ്രമോഹന്‍, സി. രെജ, ദിനേശന്‍ (എല്ലാവരും കേരള), ചെനിറാം പെഗു (അസം), റോഹന്‍ ഷാന്‍റിലിയ (ഝാര്‍ഖണ്ഡ്) സാകേത്കുമാര്‍ (ബിഹാര്‍), എന്‍.കെ. അളഗുരാജ (തമിഴ്നാട്) തുടങ്ങിയവര്‍ രണ്ടു പോയന്‍റു വീതം നേടി മുന്നേറുകയാണ്. ടൂര്‍ണമെന്‍റ് ടോപ് സീഡായ എ.കെ.ജഗദീശ്, എന്‍.കെ.അന്‍വര്‍, പി.കെ. രാജീവന്‍, എം.കെ. സത്യനാഥന്‍ (എല്ലാവരും കേരള), സിരിശക്തി വേല്‍ മുരുകന്‍ (പോണ്ടിച്ചേരി) എന്നീ അഞ്ചു കളിക്കാര്‍ ഒന്നര പോയന്‍റ് വീതം നേടി രണ്ടാം സ്ഥാനത്തുണ്ട്. ധീരേന്ദ്രകുമാര്‍ ദാസ് (ഒഡിഷ), പി. നാസര്‍ (കേരള),പി.കെ.സി. രാജ, ടി.പി. അബ്ദുള്‍ റഹിമാന്‍, രഞ്ജി ഫിലിപ്പ് സ്റ്റീഫന്‍, പി.കെ.അര്‍ജുന്‍, ജിബ്രൂസ് കാള്‍സ്ട്രിങ്(പോണ്ടിച്ചേരി) സ്കറിയഅബ്രഹാം, മനോരഞ്ജന്‍ കാപ്പാട്ട് (ബംഗാള്‍) , കെ. മനോരഞ്ജന്‍ (കേരള), എം. പോക്കര്‍ (കേരള),ആര്‍.എം. അഖില്‍(കര്‍ണാടക), കെ.ഇ. വാസുദേവന്‍ (കേരള), ആര്‍. റിതിന്‍ (കേരള), ഹരിനന്ദന്‍ (കേരള), റസീഖ് അലി (കേരള), വിനോയ് വി . ജോസഫ് (കേരള), അശ്വിന്‍ ബി.എസ് (കേരള) എന്നീ കളിക്കാര്‍ ഒരു പോയന്‍റ് വീതം നേടി മൂന്നാം സ്ഥാനത്തും അര പോയന്‍േറാടെ എ.എന്‍.കെ. ജോസ് നാലാം സ്ഥാനത്തും നില്‍ക്കുന്നു. ഒന്നാം ബോര്‍ഡില്‍ എന്‍.കെ. അന്‍വര്‍ ടോപ് സീഡ് എ.കെ. ജഗദീശനെ സമനിലയില്‍ കുരുക്കി. മുന്‍ സി.ഐ.ഐ ചാമ്പ്യന്‍ പി.കെ. അര്‍ജുന്‍ ബിഹാറിന്‍െറ സാകേത് കുമാറിനോട് പരാജയപ്പെട്ടു. എന്‍. അബ്ദുല്‍ മജീദ് കര്‍ണാടയുടെ ആര്‍.എം. അഖിലനെ കീഴ്പ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍