വെള്ളമുണ്ട: കുഞ്ഞോം ടൗണിനോട് ചേര്‍ന്ന് പൊര്‍ളോം റോഡിലെ ചെറിയ പാലത്തില്‍ കൈവരിയില്ലാത്തത് അപകടത്തിനു സാധ്യതയേറുന്നു.
കണ്ണൊന്ന് തെറ്റിയാല്‍ വാഹനങ്ങള്‍ തോട്ടിലേക്ക് പതിക്കുമെന്ന അവസ്ഥയാണ്.
കരിമ്പില്‍, കോറോം, വാളാട്, പാലേരി, പേരിയ, ഇരുമനത്തൂര്‍ പ്രദേശങ്ങളിലേക്ക് നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. കലുങ്ക് നിര്‍മിക്കുമ്പോള്‍ത്തന്നെ സുരക്ഷാ ഭിത്തിയില്ലാത്തത് നാട്ടുകാര്‍ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും അധികൃതര്‍ ഗൗനിച്ചില്ല.
കലുങ്കിനൊപ്പം സുരക്ഷാ ഭിത്തികൂടി എസ്റ്റിമേറ്റിലുണ്ടായിരുന്നെങ്കിലും നിര്‍മാണം നടന്നിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍