നാട്ടില്‍ പോകാനിരുന്ന പ്രവാസി വാഹനം ഇടിച്ച് മരിച്ചു

അബൂദബി: നാട്ടില്‍ പോകാനുള്ള ഒരുക്കത്തിനിടെ പ്രവാസി വാഹനം ഇടിച്ച് മരിച്ചു. കോഴിക്കോട് പയ്യോളി ഹൈസ്കൂളിനടുത്ത മാടായി മൊയ്തീനാണ് (70) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി അല്‍ റഹ്ബയില്‍ വെച്ചാണ് അപകടം.
ശനിയാഴ്ച നാട്ടില്‍ പോകാന്‍ തീരുമാനിച്ചിരുന്ന മൊയ്തീന്‍, വ്യാഴാഴ്ച ഇതിനു വേണ്ടി ചില സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ വാഹനം ഇടിക്കുകയായിരുന്നു. 45 വര്‍ഷമായി അബൂദബിയിലുള്ള ഇദ്ദേഹം പയ്യോളി മേഖലയില്‍നിന്ന് ആദ്യ കാലത്ത് ഗള്‍ഫിലെത്തിയവരില്‍ ഒരാളാണ്. ഇത്രയും കാലം അബൂദബിയില്‍ തന്നെയാണ് ജോലി ചെയ്തത്. കുറെ വര്‍ഷങ്ങളായി ഇവിടെ ഒരു പാലസിലായിരുന്നു.
കുറ്റ്യോത്ത് അസൈനാറിന്‍െറ മകനാണ്. ഭാര്യ: ചെറുകുറ്റി മറിയം. മക്കള്‍: നൗഷാദ് (ദുബൈ), ഹമീമ, ശഫീന, ശംശാദ്, ശംഷീറ, നബീല്‍. മരുമക്കള്‍: നസീമ, റഫീഖ്, ഇല്യാസ്, സൈനുദ്ദീന്‍, സമീര്‍.
നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് നൗഷാദ് പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus