ഗാലയില്‍ ലേബര്‍ക്യാമ്പില്‍ അഗ്നിബാധ

മസ്കത്ത്: ഗാലയില്‍ നിര്‍മാണ തൊഴിലാളികള്‍ താമസിച്ചിരുന്ന ലേബര്‍ക്യാമ്പ് കത്തിനശിച്ചു. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. ടവല്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന നിര്‍മാണ കമ്പനിയിലെ വിവിധ രാജ്യക്കാരായ തൊഴിലാളികള്‍ താമസിച്ചിരുന്ന പോര്‍ട്ടോകാബിനുകള്‍ക്കാണ് ഇന്നലെ വൈകുന്നേരം നാലരയോടെ തീപിടിച്ചത്. ആറ് പോര്‍ട്ടോകാബിനുകള്‍ പൂര്‍ണമായും കത്തിനശിച്ചതായി തൊഴിലാളികള്‍ പറഞ്ഞു. ഓരോ കാബിനുകളിലും എട്ട് തൊഴിലാളികള്‍ വീതമാണ് താമസിച്ചിരുന്നത്. ഏകദേശം120 തൊഴിലാളികളുടെ വസ്ത്രങ്ങളും പണവും സമ്പാദ്യങ്ങളും അഗ്നിബാധയില്‍ ചാരമായി. അടുത്തദിവസങ്ങളില്‍ നാട്ടില്‍പോകാനിരുന്ന തൊഴിലാളികള്‍ കുടുംബത്തിനായി വാങ്ങിയ സമ്മാനങ്ങളും കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു. പല തൊഴിലാളികളും മുറിയില്‍ സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടു. 60 റിയാല്‍ മുതല്‍ 200 റിയാല്‍ വരെ കത്തിനശിച്ച തൊഴിലാളികള്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
വിവരമറിഞ്ഞെത്തിയ സിവില്‍ഡിഫന്‍സിന്‍െറ നാല് ഫയര്‍എഞ്ചിനുകള്‍ ഏറെ നേരം വെള്ളംചീറ്റിയാണ് തീ നിയന്ത്രിച്ചത്. ആറരയോടെ അഗ്നിബാധ പൂര്‍ണമായും നിയന്ത്രിക്കാനായതായി സിവില്‍ഡിഫന്‍സ് പറഞ്ഞു. 12 പോര്‍ട്ടോകാബിനുകളാണ് ഇവിടെയുണ്ടായിരുന്നത്. ഇവയില്‍ ആറെണ്ണമാണ് കത്തിയത്. കൂടുതല്‍ മേഖലയിലേക്ക് തീപടാതിരിക്കാന്‍ രക്ഷാപ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞതായും അധികൃതര്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus