കഹറമക്ക് പുതിയ കേന്ദ്രം തുറന്നു

ദോഹ: കഹറമയുടെപുതിയ കേന്ദ്രം ഊര്‍ജമന്ത്രി ഡോ. മുഹമ്മദ് ബ്ന്‍ സാലിഹ് ഉദ്ഘാടനം ചെയ്തു. പരാതികള്‍ സ്വീകരിക്കാനും സംശയ നിവാരണത്തിനുമായാണ് പുതിയ കേന്ദ്രം തുടങ്ങിയിരിക്കുന്നത്.
സമൂഹത്തിലെ എല്ലാ വ്യക്തികളുടെയും ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ ഇത്തരം കേന്ദ്രങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് കേന്ദ്രം ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഖത്തറിലെ താമസക്കാര്‍ക്ക് ഉപയുക്തമാകുന്ന രീതിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള സേവനം കേന്ദ്രത്തില്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ കേന്ദ്രം തുറന്നതോടെ ഒരേസമയം എല്ലാവര്‍ക്കും തങ്ങളുടെ ആവശ്യങ്ങളുന്നയിക്കാനും ബന്ധപ്പെട്ട അധികൃതരെ പരാതികള്‍ അറിയിക്കാനും കഴിയും. അത്യാധുനിക സംവിധാനങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ച് ഇതിനെ അന്താരാഷ്ട്ര നിലവാരമുള്ള കേന്ദ്രമാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ടെലിഫോണ്‍, മൊബൈല്‍, സോഷ്യല്‍ വെബ്സൈറ്റ് എന്നീ മാധ്യമങ്ങളിലൂടെ ബന്ധപ്പെടാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus