Mon, 05/14/2012 - 09:29 ( 1 year 5 daysago)
കുഞ്ഞു വലീദിന്റെ രക്ഷകനായി മെസ്സി
(+)(-) Font Size
കുഞ്ഞു വലീദിന്റെ രക്ഷകനായി മെസ്സി

ബാഴ്സലോണ: അര്‍ജന്റീനിയന്‍ നഗരമായ റൊസാരിയോയിലെ സാന്റ പ്രവിശ്യയിലെ ദരിദ്ര കുടുംബ്ധില്‍ ജനിച്ച്, നടന്നു പഠിക്കുമ്പോഴേക്കും പന്ത് തട്ടി വിസ്മയപ്പെടുത്തിയ ലയണല്‍ ആന്ദ്രെസ് മെസ്സിയെന്ന ലോക ഫുട്ബാളറെ ഇന്ന് കാണുന്ന പകിട്ടിലെത്തിച്ചത് സ്പെയിനിലെ ബാഴ്സലോണയെന്ന ക്ളബിന്റെ സേവനമനസ്സായിരുന്നു. 11ാം വയസ്സില്‍ ഹോര്‍മോണ്‍ വളര്‍ച്ചക്കുറവിനെ തുടര്‍ന്ന് ജീവിതം പെരുവഴിയിലായ ഒരുകുടുംബ്ധിന് പുതുജീവന്‍ നല്‍കിയക്ളബിനെ മെസ്സി ഇന്ന് ലോകത്തെ ഏറ്റവും ഗ്ളാമര്‍ സംഘമാക്കി മാറ്റി നന്ദിപറയുന്നു.
എന്നാല്‍, വര്‍ഷങ്ങള്‍ക്കിപ്പുറം മൊറോക്കോയില്‍ നിന്നും സൊവാദ് അല്‍ അഫാനിയെന്ന യുവതിയെഴുതിയ കത്ത് കഴിഞ്ഞ ദിവസം മെസ്സിയെ തേടി ബാഴ്സലോണയിലെത്തിയത് മറ്റൊരു വിവരം നല്‍കാനായിരുന്നു. തന്നെ വേട്ടയാടിയ അതേ രോഗാവസ്ഥയിലുള്ള 12കാരന്റെ കദനകഥ. മൊറോക്കോക്കാരനായ വലീദ് കഷാഷ് ചികിത്സക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത് വിവരിച്ച എഴുത്ത് മെസ്സിയുടെ ഓര്‍മകളെ പഴയ 11കാരനിലേക്കും ചികിത്സക്ക് പണംകണ്ടെത്താന്‍ വിഷമിക്കുന്ന പിതാവിന്റെ ദുരിതനാളുകളിലേക്കും നയിച്ചു. ഉടന്‍ മെസ്സി മറുപടിയും എഴുതി. കുഞ്ഞ് വലീദിന്റെ ചിത്സാചെലവ് ഏറ്റെടുത്തുകൊണ്ടും അവനെ ആശ്വസിപ്പിച്ചുകൊണ്ടുമുള്ളതായിരുന്നു മറുപടികത്ത്. അടുത്ത ആറ് വര്‍ഷത്തേക്ക് വലീദിന്റെ ചികിത്സാചെലവുകള്‍ ഇനി ബാഴ്സലോണയുടെ ലോകതാരം മെസ്സി വഹിക്കും. വലീദിന് 18 വയസ്സ് പ്രായമാകുന്നത് വരെ ഓരോ 15 ദിവസത്തിനുമിടയില്‍ 208 യൂറോ അയച്ചുകൊടുക്കുമെന്നാണ് മെസ്സി അറിയിച്ചത്. കുഞ്ഞു ആരാധകനെ ആശ്വസിപ്പിക്കാനായി വലീദിന്റെ ചിത്രം പതിച്ച ടീഷര്‍ട്ടു പിടിച്ചുള്ള ചിത്രവും മെസ്സി മൊറോക്കോയിലേക്ക് കൊടുത്തയച്ചു. ടീഷര്‍ട്ടില്‍ സൂപ്പര്‍ താരത്തിന്റെ ആശംസാ സന്ദേശവും ഒപ്പും.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus