Mon, 05/14/2012 - 00:21 ( 1 year 5 daysago)
ബയേണിനെ തകര്‍ത്ത് ഡോര്‍ട്ട്മുണ്ടിന് കിരീടം
(+)(-) Font Size

ബര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫുട്ബാള്‍ മാമാങ്കമായ ഡി.എഫ്.ബി കപ്പ് ഫൈനലില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് വീണു. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോട് 5-2ന്റെ കനത്ത തോല്‍വിയാണ് 15 തവണ കിരീടം നേടിയ ബയേണ്‍ ഏറ്റുവാങ്ങിയത്. ഒളിമ്പ്യാസ്റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രി നടന്ന കലാശക്കളിയില്‍ റോബര്‍ട്ട് ലെവാന്‍ഡോസ്കി വിജയികള്‍ക്ക് വേണ്ടി ഹാട്രിക് കുറിച്ചു. ഡോര്‍ട്ട്മുണ്ടിന്റെ മൂന്നാം കിരീടമാണിത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ചെല്‍സിയെ നേരിടാനൊരുങ്ങുന്ന ബയേണിന്റെ ആത്മവിശ്വാസം കെടുത്തുന്നതായി തോല്‍വി. ലെവാന്‍ഡോസ്കിയുടെ ഹാട്രികിനു പുറമെ ഷിന്‍ജി കഗാവ, മാറ്റ്സ് ഹമല്‍സ് എന്നിവരാണ് ഡോര്‍ട്മുണ്ടിന്റെ സ്കോറര്‍മാര്‍. ബയേണിനു വേണ്ടി ആര്‍യന്‍ റോബന്‍ , ഫ്രാങ്ക് റിബറി എന്നിവര്‍ ഗോള്‍ നേടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus