|
ഇര്‍ഫാന്‍ നടന്നു, അരീക്കോട് നിന്ന് ലണ്ടനിലേക്ക്
![]() അരീക്കോട് (മലപ്പുറം): കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കിയാല്‍ എല്ലാം നടക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് കെ.ടി. ഇര്‍ഫാന്‍ എന്ന 22 കാരന്‍. നടത്തത്തില്‍ ലണ്ടന്‍ ഒളിമ്പിക്സിന് യോഗ്യത നേടിയ യുവാവ് കാല്‍പന്തുകളിയുടെ ഈറ്റില്ലമായ അരീക്കോടിന്റെ മാത്രമല്ല മലയാളിയുടെ ഒന്നടങ്കം അഭിമാനമായി മാറിക്കഴിഞ്ഞു. അരീക്കോട് കീഴുപറമ്പ് കുനിയിലെ കൊപ്രക്കച്ചവടക്കാരന്‍ കോലോത്തുംതൊടി മുസ്തഫയുടെയും കാട്ടിപ്പരുത്തി സുലൈഖയുടെയും അഞ്ചാമത്തെ മകനാണ് ഇര്‍ഫാന്‍. ശനിയാഴ്ച റഷ്യയിലെ സറന്‍സ്കില്‍ നടന്ന ലോക റേസ് വാക്കിങ് കപ്പ് മത്സരത്തില്‍ എ ലവല്‍ യോഗ്യതാ മാര്‍ക്ക് മറികടന്നാണ് ഒളിമ്പിക്സിലേക്ക് ഇര്‍ഫാന്‍ പ്രവേശം നേടിയത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍