12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

തേക്കടിയില്‍ ടിക്കറ്റ് തട്ടിപ്പ് വ്യാപകം

കുമളി: തേക്കടിയില്‍ വിദേശ വിനോദ സഞ്ചാരികളെ കേന്ദ്രീകരിച്ച് പ്രവേശ ടിക്കറ്റ് തട്ടിപ്പ്. സഞ്ചാരികള്‍ വനംവകുപ്പ് ചെക്പോസ്റ്റില്‍നിന്ന് വാങ്ങുന്ന പ്രവേശ ടിക്കറ്റ് മറ്റ് ചിലര്‍ക്ക് കൈമാറിയാണ് ഇടനിലക്കാര്‍ തട്ടിപ്പ് നടത്തുന്നത്.
തേക്കടിയില്‍ ബോട്ട് സവാരിക്കും ഇക്കോ ടൂറിസത്തിനും എത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ 300 രൂപയുടെ പ്രവേശ ടിക്കറ്റ് എടുത്തുവേണം വനമേഖലയില്‍ പ്രവേശിക്കാന്‍. ബോട്ട് സവാരി കഴിയുന്നതോടെ ആവശ്യം തീരുന്ന ടിക്കറ്റ് ഇവരില്‍നിന്ന് ചില ട്രാവല്‍ ഏജന്‍റുമാരും ഡ്രൈവര്‍മാരും കൈക്കലാക്കും. ഈ ടിക്കറ്റ് മറ്റ് വിദേശികള്‍ക്ക് നല്‍കിയാണ് തട്ടിപ്പ്.
രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ തേക്കടി ബോട്ട് ലാന്‍ഡിങ്ങിലേക്ക് പോകാനുള്ള അനുമതിയാണ് 300 രൂപയുടെ പ്രവേശ ടിക്കറ്റ് വഴി വിദേശികള്‍ക്ക് ലഭ്യമാകുക. ബോട്ടിങ്ങിന് പുറമേ ട്രക്കിങ്, ബാംബൂ റാഫ്റ്റിങ് എന്നിവക്കെല്ലാം പ്രവേശ ടിക്കറ്റ് നിര്‍ബന്ധമാണ്.
ട്രാവല്‍ ഏജന്‍സികള്‍ വിവിധ ഗ്രൂപ്പുകളിലായി എത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഒരുമിച്ച് പ്രവേശ ടിക്കറ്റ് എടുക്കും. ഇവര്‍ രാവിലത്തെ ബോട്ട് സവാരിക്കും ട്രക്കിങ്ങിനും ശേഷം മടങ്ങിപ്പോകുന്നതോടെ ഇതേ പ്രവേശ ടിക്കറ്റില്‍ അതേദിവസം എത്തുന്ന മറ്റ് വിനോദ സഞ്ചാരികള്‍ക്ക് ബോട്ട്ലാന്‍ഡിങ്ങിലേക്ക് പോകാന്‍ അവസരമൊരുക്കും. ഒരേ പ്രവേശ ടിക്കറ്റില്‍ ദിവസവും നിരവധി പേരെ പ്രവേശിപ്പിക്കുന്നതിലൂടെ വനംവകുപ്പിന് സാമ്പത്തിക നഷ്ടം ഉണ്ടാകുമ്പോള്‍ ഇടനിലക്കാര്‍ ഇതുവഴി 900 രൂപ വരെ കൈക്കലാക്കുന്നു. തട്ടിപ്പ് ഇല്ലാതാക്കാന്‍ ടിക്കറ്റ് പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com