12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

കാറിടിച്ച് ജീപ്പ് ഡ്രൈവര്‍ക്ക് പരിക്ക്

അടിമാലി: ദേശീയ പാതയോരത്ത് നിന്ന ജീപ്പ് ഡ്രൈവറെ കാറിടിച്ച് തെറിപ്പിച്ചു. ഗുരുതര പരിക്കേറ്റ യുവാവിനെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂത്താട്ടുകുളം ഒലിയപ്പുറം മേക്കല്‍ മനോജ് അഗസ്റ്റിനാണ് (36) പരിക്കേറ്റത്. ശനിയാഴ്ച രാവിലെ പത്തിനാണ് സംഭവം.
അടിമാലി ടൗണിലെ വി.ടി ജങ്ഷനില്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു മനോജ്. ഈ സമയം എതിരെ വന്ന കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ശക്തിയില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അടിമാലി പൊലീസ് കേസെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com