ഉപ്പുതറ: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍നിന്ന് സ്റ്റീരിയോ മോഷ്ടിച്ച ഒരാളെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി ഇടമറുക് ചക്കിട്ടയില്‍ ജോജി വര്‍ഗീസിനെയാണ് (29) പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി രണ്ടുപേര്‍ ചേര്‍ന്നാണ് ഓട്ടോയില്‍നിന്ന് സ്റ്റീരിയോ മോഷ്ടിച്ചത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു.
ജോജിയെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍