12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കണം -എം.പി

തിരുവല്ല: തരിശുഭൂമികള്‍ കൃഷിഭൂമിയാക്കി മികച്ച കാര്‍ഷികോല്‍പ്പാദനത്തിന്കര്‍ഷകരെ പ്രാപ്തമാക്കുകയാണ് കുട്ടനാട് പാക്കേജിന്‍െറ ലക്ഷ്യമെന്ന് ആന്‍േറാ ആന്‍റണി എം.പി. കുട്ടനാട് പാക്കേജ് മണ്ണ്-ജലസംരക്ഷണ പദ്ധതി ജില്ലതല ഉദ്ഘാടനം പുളിക്കീഴ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പാരീഷ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കുട്ടനാടിനെ സംബന്ധിച്ച് പുനര്‍ജന്മമാണ് കാര്‍ഷിക പാക്കേജ്. വലിയ സാമ്പത്തിക സഹായമാണ് കുട്ടനാട് പാക്കേജിന് കേന്ദ്രസര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണം. ഇതിന് ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം ഉണ്ടാകണം. കര്‍ഷകരുടെ അഭിപ്രായം മാനിച്ച് പദ്ധതി നടത്തിപ്പില്‍ അനുയോജ്യമായ മാറ്റം വരുത്താന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പാടശേഖരങ്ങളില്‍ തുടര്‍കൃഷി നടത്താന്‍ കര്‍ഷകര്‍ തയാറാകണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മാത്യു ടി. തോമസ് എം.എല്‍.എ പറഞ്ഞു. പദ്ധതി നടത്തിപ്പില്‍ ജനപ്രതിനിധികളും കര്‍ഷകരും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവല്ല കൃഷി അസി.ഡയറക്ടര്‍ സുജ ജോര്‍ജ് കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു ജോര്‍ജ് വിതരണം ചെയ്തു. പരിസ്ഥിതി പുനരുജ്ജീവന പദ്ധതിയില്‍ മണ്ണ് സംരക്ഷണ വകുപ്പ് നടപ്പാക്കിയ കിണറുകളുടെ നവീകരണത്തിന്‍െറ ആനുകൂല്യ വിതരണം പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.രാജേഷ് ചാത്തങ്കേരി നിര്‍വഹിച്ചു. ആര്‍.കെ.വി.വൈ. പച്ചക്കറി കൃഷി ധനസഹായ വിതരണം പുളിക്കീഴ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഈപ്പന്‍ കുര്യന്‍ നിര്‍വഹിച്ചു.
തരിശുനിലങ്ങളുടെ ആനുകൂല്യ വിതരണം നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. പ്രസന്നകുമാരി നിര്‍വഹിച്ചു. വനിത സ്വയം സഹായ സംഘങ്ങള്‍ക്കുള്ള വാഴകൃഷി ആനുകൂല്യ വിതരണം കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തങ്കമണി നാണപ്പന്‍ നിര്‍വഹിച്ചു. കുട്ടനാട് പാക്കേജ് സ്പ്രേയിങ് സംരക്ഷക വസ്തുക്കളുടെ വിതരണം മണ്ണ് സംരക്ഷണം-മണ്ണ് പര്യവേക്ഷണം അഡീഷനല്‍ ഡയറക്ടറും മേധാവിയുമായ ഡോ. പി.എന്‍. പ്രേമചന്ദ്രന്‍ നിര്‍വഹിച്ചു.
പ്രഫ.സതീഷ് കൊച്ചുപറമ്പില്‍, അരുന്ധതി അശോക്, സാം ഈപ്പന്‍, കെ.സി. തോമസ്, കെ.എം. കോശി, സജി അലക്സ്, അലക്സ് മണപ്പുറത്ത്, സജീവ് മങ്ങാട്ട്, അനില്‍ മേരി ചെറിയാന്‍, വി.കെ. മധു, സുശീലാമണി, കെ.ജെ. സുധാകരന്‍, ഷേര്‍ളി ഫിലിപ്പ്, ഷിബു തുടങ്ങിയവര്‍ സംസാരിച്ചു. ഏകദിന കര്‍ഷക പരിശീലന പരിപാടിയില്‍ എസ്. അരുണ്‍കുമാര്‍, ജോസ് ജോസഫ് എന്നിവര്‍ ക്ളാസെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com