തിരുവല്ല: ലെജിന്‍െറ മൃതദേഹത്തില്‍ ഡി.ഡി.ടി പൊടി വിതറിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശവാസികള്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പരാതി നല്‍കി. മുട്ടാര്‍ സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 10ാംക്ളാസ് വിദ്യാര്‍ഥി ലെജിന്‍ വര്‍ഗീസിന്‍െറ (14) വീട് സന്ദര്‍ശിച്ചപ്പോഴാണ് മന്ത്രിക്ക് പരാതി സമര്‍പ്പിച്ചത്. മൃതദേഹത്തിന്‍െറ ചുറ്റുപാടും ഡി.ഡി.ടി പൊടി വിതറിയത് കേസന്വേഷണത്തെ സാരമായി ബാധിക്കും. പൊലീസ് അധികൃതര്‍ ഇതില്‍ വീഴ്ച വരുത്തിയിട്ടുണ്ട്. പോസ്റ്റ്്മോര്‍ട്ടം നടത്തുന്നതിന് മുമ്പ് ഇപ്രകാരം തെളിവ് നശിപ്പിക്കുന്ന മുളകുപൊടി, ഡി.ഡി.ടി മുതലായവ ഉപയോഗിക്കുന്നത് വിദഗ്ധ സംഘത്തിന്‍െറ പരിശീലനമുള്ളവരാണെന്നും പരാതിയില്‍ പറയുന്നു. സ്കൂള്‍ മാനേജ്മെന്‍റ് കാട്ടിയ നിസ്സംഗതയും അന്വേഷിക്കണം. ഇതിന് മുമ്പ് ഇതേ സ്കൂളില്‍ ഉണ്ടായ രണ്ട് വിദ്യാര്‍ഥികളുടെ കൊലപാതകങ്ങളും അന്വേഷിക്കണമെന്നും പരാതിയില്‍ ലെജിന്‍െറ മാതാപിതാക്കള്‍ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍