കൊല്ലം: സ്കൂളുകളിലെ ശുചീകരണ-പാചക തൊഴിലാളികളുടെ വേതനം അവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്ന നിലയില്‍ വര്‍ധിപ്പിക്കുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍. സ്കൂള്‍ ശുചീകരണ-പാചകത്തൊഴിലാളി കോണ്‍ഗ്രസിന്‍െറ (ഐ.എന്‍.ടി.യു.സി) ആഭിമുഖ്യത്തില്‍ വൈ.എം.സി.എ ഹാളില്‍ സംഘടിപ്പിച്ച ജില്ലാ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസംഘടിത മേഖലയിലുള്ളവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി രംഗത്ത് വരാനോ നീതി നിഷേധങ്ങള്‍ക്കെതിരെ ശബ്ദിക്കാനോ ആരുമില്ലാത്ത സ്ഥിതിയാണ്്. ആരെങ്കിലും ഇവരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നെങ്കില്‍ അത് ചടങ്ങിന് വേണ്ടിയോ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയോ ആയിരിക്കും. തൊഴിലാളികളുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കിട്ടാത്തതിന് സര്‍ക്കാറിനെയോ മുഖ്യമന്ത്രിയെയോ കുറ്റം പറയുന്നതിന് മുമ്പ് തങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് സംഘടനകള്‍ വിലയിരുത്തണം. സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നത് പല സാങ്കേതിക തടസ്സങ്ങളും നടപടിക്രമങ്ങളും തരണം ചെയ്തിട്ടാണെന്നും ഇക്കാര്യം നേതാക്കള്‍ മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു.
സംഘടന സംസ്ഥാന പ്രസിഡന്‍റ് ഷാഹിദാകമാല്‍ അധ്യക്ഷത വഹിച്ചു. എ.ഹബീബ് സേട്ട്, പരവൂര്‍ രമണന്‍, എസ്.ശോഭ, ഉഷാ രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍