അമ്പലപ്പുഴ: കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രചെയ്യവെ വൃദ്ധയുടെ മാല മോഷണംപോയി. മോഷ്ടാവിനെ പിടികൂടാനിറങ്ങിയ വൃദ്ധയെ കയറ്റാതെ ബസ് വിട്ടു. തുടര്‍ന്ന് നാട്ടുകാര്‍ ബസ് പിന്തുടര്‍ന്ന് തടഞ്ഞ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നീര്‍ക്കുന്നം ഇജാബ ജങ്ഷന് സമീപമായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ആലപ്പുഴയില്‍ നിന്ന് ആയിരംതെങ്ങിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസിലാണ് മോഷണം നടന്നത്. കരുവാറ്റ പഞ്ചായത്ത് മൂന്നാം വാര്‍ഡ് തോപ്പില്‍ വീട്ടില്‍ സരസമ്മയുടെ (60) രണ്ടരപ്പവന്‍ മാലയാണ് നഷ്ടപ്പെട്ടത്. ഇജാബ ജങ്ഷനില്‍ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഉടന്‍ ബസ് നിര്‍ത്തിച്ചു. ഒരു നാടോടി സ്ത്രീ ഇതിനുമുമ്പുള്ള സ്റ്റോപ്പില്‍ ഇറങ്ങിയതായി മറ്റുള്ള യാത്രക്കാര്‍ പറഞ്ഞു. ഇതറിഞ്ഞ് വൃദ്ധക്കൊപ്പം രണ്ട് യാത്രക്കാരും ബസില്‍നിന്ന് ഇറങ്ങി.
യാത്രക്കാര്‍ ഇതുവഴി എത്തിയ ഒരു ബൈക്ക് തടഞ്ഞ് നാടോടി സ്ത്രീ ഇറങ്ങിയ സ്റ്റോപ്പിലേക്ക് പോയി. ഉടന്‍ കണ്ടക്ടര്‍ ബെല്ലടിച്ച് ബസ് വിട്ടു. വിവരമറിഞ്ഞ് മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ വാഹിദ് മാവുങ്കലിന്‍െറ നേതൃത്വത്തില്‍ ഒരുസംഘം ബസിനെ പിന്തുടര്‍ന്ന് പുറക്കാട് കരൂര്‍ ഭാഗത്തുവെച്ച് തടഞ്ഞു. തുടര്‍ന്ന് ബസ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഈസമയം നാടോടി സ്ത്രീയെ തിരക്കിപ്പോയവരും സ്റ്റേഷനിലെത്തി. എസ്.ഐയുടെ നേതൃത്വത്തില്‍ പരിശോധിച്ച് കേസെടുത്തശേഷം ബസ് വിട്ടയച്ചു. മാല കണ്ടെത്താനായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍