Sat, 05/12/2012 - 23:30 ( 1 year 5 weeksago)
ചെന്നൈക്ക് ഒമ്പത് വിക്കറ്റ് ജയം
(+)(-) Font Size

ചെന്നൈ: ഐ.പി.എല്ലില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് ഒമ്പത് വിക്കറ്റ് ജയം. 28 പന്ത് ബാക്കി നില്‍ക്കേയാണ് ദല്‍ഹി ഉയര്‍ത്തിയ 115 റണ്‍സ് വിജയലക്ഷ്യം ചെന്നൈ മറികടന്നത്. 32 പന്തില്‍നിന്ന് 38 റണ്‍സെടുത്ത മൈക്ക്് ഹസിയുടെ വിക്കറ്റ് മാത്രമാണ് ചെന്നൈക്ക് നഷ്ടമായത്. മുരളി വിജയ് 48 റണ്‍സും സുരേഷ് റെയ്ന 28 റണ്‍സുമെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റിനാണ് 114 റണ്‍സെടുത്തത്. 47 പന്തില്‍ 44 റണ്‍സുമായി പുറത്താവാതെനിന്ന യോഗേഷ് നഗര്‍ ടോപ്സ്കോററായി. 24 പന്തില്‍ 27 റണ്‍സടിച്ച വേണുഗോപാല്‍ റാവുവും നിര്‍ണായക സംഭാവന നല്‍കി. ചെന്നൈക്ക് വേണ്ടി ഹില്‍ഫെന്‍ഹോസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഒരു ഘട്ടത്തില്‍ നാലിന് 24 എന്ന പരിതാപകരമായ അവസ്ഥയിലായിരുന്ന ദല്‍ഹിയെ റാവുവും യോഗേഷും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. ആദ്യ ഓവറില്‍ത്തന്നെ ക്യാപ്റ്റന്‍ വീരേന്ദര്‍ സെവാഗിനെ (നാല്) ക്ളീന്‍ ബൗള്‍ഡാക്കിയാണ് ഹില്‍ഫെന്‍ഹോസ് തുടങ്ങിയത്. തന്‍െറ അടുത്ത രണ്ട് ഓവറുകളില്‍ യഥാക്രമം ഓപണര്‍ ഡേവിഡ് വാര്‍നറെയും (എട്ട്) മൂന്നാമന്‍ നമാന്‍ ഓജയെയും കംഗാരു ബൗളര്‍ മടക്കി. അഞ്ച് ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ടീം സ്കോര്‍ മൂന്നിന് 24. ആറാം ഓവറുമായെത്തിയ ആല്‍ബി മോര്‍ക്കല്‍ മഹേല ജയവര്‍ധനെയെ (എട്ട്) മൈക്ക് ഹസിയുടെ കൈകളിലെത്തിച്ചതോടെ ഇതേ സ്കോറില്‍ ടീമിന്‍െറ നാലാം വിക്കറ്റും വീണു. പിന്നീട് ഒത്തുചേര്‍ന്ന റാവുവും യോഗേഷും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തപ്പോള്‍ 14ാം ഓവര്‍വരെ ഈ സഖ്യം മുന്നോട്ടുപോയി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus