Sat, 05/12/2012 - 23:22 ( 1 year 6 daysago)
പാകിസ്താന് ബി.സി.സി.ഐ പച്ചക്കൊടി
(+)(-) Font Size

ചെന്നൈ: ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി20 ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ പാകിസ്താനിലെ ആഭ്യന്തര ക്രിക്കറ്റ് ടീമിന് അവസരമൊരുങ്ങുന്നു. അവിടെനിന്നൊരു ടീം കളിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) അറിയിച്ചതോടെയാണിത്. ചാമ്പ്യന്‍സ് ലീഗ് ഗവേണിങ് കൗണ്‍സില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുമെന്ന് ബി.സി.സി.ഐ പ്രവര്‍ത്തകസമിതി യോഗത്തിനുശേഷം പ്രസിഡന്‍റ് എന്‍. ശ്രീനിവാസന്‍ അറിയിച്ചു.
ഇന്ത്യ, ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ ക്രിക്കറ്റ് ബോര്‍ഡുകള്‍ ചേര്‍ന്നാണ് ചാമ്പ്യന്‍സ് ലീഗ് നടത്തുന്നത്. പ്രധാന ടെസ്റ്റ് രാജ്യങ്ങളിലെ ട്വന്‍റി20 വിജയികളെല്ലാം ഇതില്‍ പങ്കെടുക്കുന്നുണ്ട്.
2008ലെ ഉദ്ഘാടന ടൂര്‍ണമെന്‍റിലേക്ക് പാക് ജേതാക്കളായ സിയാല്‍കോട്ട് സ്റ്റാലിയന്‍സിനെ ക്ഷണിച്ചിരുന്നെങ്കിലും മുംബൈ ആക്രമണത്തെത്തുടര്‍ന്ന് അവര്‍ക്ക് അവസരം നിഷേധിക്കുകയായിരുന്നു. ഗവേണിങ് കൗണ്‍സിലിന്‍െറ അനുമതി ലഭിച്ചാല്‍ ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ പാകിസ്താനെ പ്രതിനിധാനംചെയ്ത് നിലവിലെ ട്വന്‍റി20 ചാമ്പ്യന്‍മാരായ സിയാല്‍കോട്ട് സ്റ്റാലിയന്‍സ് പങ്കെടുക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus