അടിമാലി: പാര്‍ട്ടിയിലെ ഗ്രൂപ്പിന്‍െറ പേരില്‍ മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അക്രമഭീഷണി ഭയന്ന് ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് അടിമാലി ബ്ളോക് പ്രസിഡന്‍റ് അനീഷ് കല്ലാറിന്‍െറ നേതൃത്വത്തിലാണിത്. ഏഴ്, എട്ട് വാര്‍ഡുകളിലെ ബൂത്ത് പ്രസിഡന്‍റുമാരായ കെ.വി. മനോജ്, ലിനേഷ് ദാസ്, മറ്റ് ഭാരവാഹികളായ അനീഷ് ജോസഫ്, സുധീഷ് ജോണ്‍ എന്നിവരും രാജിവെച്ച് ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്നു.
മേയ്ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ നയിച്ച ജാഥക്ക് അടിമാലിയില്‍ നല്‍കി സ്വീകരണത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കം അടിമാലി കോണ്‍ഗ്രസ് ഭവനില്‍ വെച്ച് കൈയാങ്കളിയില്‍ എത്തുകയും അനീഷിനും മറ്റും മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അനീഷും എതിര്‍പക്ഷത്തെ ബിജുവും അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സതേടി. പിന്നാലെ ബിജുവിനെ മറ്റൊരു യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍െറ നേതൃത്വത്തില്‍ എട്ടംഗ സംഘം ആശുപത്രിയില്‍ കയറിയും ആക്രമിച്ചു. ഈ സംഭവങ്ങളുടെ പേരില്‍ തന്നെ കോണ്‍ഗ്രസിലെ ഒരുവിഭാഗം ലക്ഷ്യം വെക്കുന്നതായി ആരോപിച്ചാണ് അനീഷ് പാര്‍ട്ടി വിട്ടത്. പാര്‍ട്ടിയുടെ ഒരു ജില്ലാ നേതാവ് തന്നെ വധിക്കാന്‍ പരിപാടിയിട്ടിരിക്കുന്നതായും അനീഷ് പറയുന്നു.
യൂത്ത് കോണ്‍ഗ്രസില്‍ തനിക്കുണ്ടായിരുന്ന ജനപിന്തുണ ഒരു വിഭാഗത്തിന്‍െറ എതിര്‍പ്പിന് കാരണമായി. ഈ പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ്-ജില്ല- ബ്ളോക് നേതാക്കള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടെങ്കിലും സഹായം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് അനീഷ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍