12:30:26
18 May 2013
Saturday
Facebook
Twitter
Rssfeed

മലിനജലം ഒഴുക്കുന്നതിനെതിരെ വൃദ്ധദമ്പതികളുടെ കുത്തിയിരിപ്പ് സമരം

ചെറുതോണി: അധികൃതരുടെ അനാസ്ഥക്കെതിരെ ജവാന്മാരുടെ വൃദ്ധരായ മാതാപിതാക്കള്‍ പഞ്ചായത്തോഫിസിന് മുമ്പില്‍ പ്ളക്കാര്‍ഡുമേന്തി സമരം നടത്തി. ചെറുതോണി മൂലശേരി സ്കറിയയും ഭാര്യ മേരിയുമാണ് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തോഫിസിന് മുന്നില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ ധര്‍ണയിരുന്നത്.
ജില്ലാ വിമന്‍സ് കൗണ്‍സിലിന്‍െറ ഹോസ്റ്റലിലെ മലിനജലം തങ്ങളുടെ കിണറ്റിലൊഴുകിയെത്തി കുടിവെള്ളം മുടങ്ങുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ സമരം നടത്തിയത്. ഹോസ്റ്റല്‍ ആരംഭിച്ച കാലം മുതല്‍ മലിനജലം സമീപത്തെ തോട്ടിലൂടെ കുടിവെള്ളത്തില്‍ കലരുന്നതായി സമീപവാസികള്‍ പറയുന്നു. ഇതിനെതിരെ 17വീട്ടുകാര്‍ ചേര്‍ന്ന് ആര്‍.ഡി.ഒ, ആരോഗ്യ വകുപ്പ്, പഞ്ചായത്ത് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.
ആരോഗ്യ വകുപ്പ് അന്വേഷണം നടത്തി നടപടിയെടുക്കാന്‍ പഞ്ചായത്തിന് ശിപാര്‍ശ നല്‍കിയെങ്കിലും തുടര്‍ നടപടിയെടുത്തില്ല. ഇതിനെതിരെയാണ് വൃദ്ധ ദമ്പതികള്‍ ധര്‍ണ നടത്തിയത്.
രാജസ്ഥാനിലും കശ്മീരിലും പട്ടാളത്തില്‍ സേവനമനുഷ്ഠിക്കുന്ന രണ്ട് മക്കളാണിവര്‍ക്കുള്ളത്. കഴിഞ്ഞ ഒരുവര്‍ഷമായി നീതിക്ക് ഇവര്‍ മുട്ടാത്ത വാതിലുകളില്ല.
തിങ്കളാഴ്ച ഹോസ്റ്റല്‍ അധികൃതരുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ ഉറപ്പില്‍ ദമ്പതികള്‍ ധര്‍ണ നിര്‍ത്തിവെക്കുകയായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com