തൊടുപുഴ: തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നതും അവരുടെ സാമ്പത്തിക, സാമൂഹിക സുരക്ഷാ പദ്ധതികള്‍ ഇല്ലാതാക്കുന്നതുമായ നയങ്ങളാണ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നതെന്ന് സി.ഐ.ടി.യു ജില്ലാ പ്രസിഡന്‍റ് പി.എസ്. രാജന്‍ പറഞ്ഞു.
മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ സ്റ്റാഫ് യൂനിയന്‍ കോട്ടയം-ഇടുക്കി സംയുക്ത ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജന്‍. യൂനിയന്‍ ജില്ലാ പ്രസിഡന്‍റ് സിബി ഹരികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
സി.പി.എം ഏരിയാ സെക്രട്ടറി വി.വി. മത്തായി, നഗരസഭാ പ്രതിപക്ഷ നേതാവ് ആര്‍. ഹരി, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി എ.എന്‍. ചന്ദ്രബാബു, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ടി.എം. സുബൈര്‍, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി കെ.എം. രാജേന്ദ്രപ്രസാദ് എന്നിവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം യൂനിയന്‍ സംസ്ഥാന സെക്രട്ടറി എം. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കെ.കെ. ശശികുമാര്‍, എം.എന്‍. ശ്യാമള, കെ. ചന്ദ്രികാദേവി, എന്‍. വിജയരാജന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.ഡി. വര്‍ക്കി റിപ്പോര്‍ട്ടും പി.എം. എബ്രഹാം കണക്കും അവതരിപ്പിച്ചു.
യൂനിറ്റ് പ്രസിഡന്‍റ് കെ.എന്‍. മോഹനന്‍, സെക്രട്ടറി വി.എസ്.എം. നസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഭാരവാഹികളായി സി.ബി. ഹരികൃഷ്ണന്‍ (പ്രസി.), ടി.കെ. മോഹനന്‍, പി.കെ. സുനില്‍ (വൈ.പ്രസി.), എം.ഡി. വര്‍ക്കി (സെക്ര.), എ. ജയകുമാര്‍, കെ.ആര്‍. അനില്‍ കുമാര്‍ (ജോ.സെക്ര.), പി.എം. എബ്രഹാം (ട്രഷ.), സിജി രാജപ്പന്‍ (വനിതാ കമ്മിറ്റി ചെയര്‍ പേഴ്സണ്‍), പി.എന്‍. ഗീത (വനിതാ കമ്മിറ്റി കണ്‍.) എന്നിവരെ തെരഞ്ഞെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍