മറയൂര്‍: ചന്ദന റിസര്‍വിന് കീഴിലെ ചട്ടമൂന്നാറിലെ വനംവകുപ്പ് ചെക്പോസ്റ്റില്‍ വാഹനങ്ങള്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കാന്‍ ‘പടി’ വാങ്ങുന്നതായി പരാതി. മറയൂര്‍ ഭാഗത്തുനിന്ന് മൂന്നാര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് സാധാരണ പരിശോധിക്കാറ്.
കഴിഞ്ഞ ദിവസം മറയൂര്‍, തലയാര്‍, മൂന്നാര്‍ മേഖലകളില്‍ സിനിമാ ഷൂട്ടിങ്ങിന് എത്തിയ തമിഴ് സിനിമാ സംഘത്തിന് മറയൂരിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവരുടെ നാല്‍പ്പതോളം വാഹനങ്ങള്‍ മറയൂരില്‍ നിന്ന് ചെക്പോസ്റ്റ് കടന്ന് മൂന്നാര്‍ ഭാഗത്തെ ലൊക്കേഷനുകളിലേക്ക് പോകാന്‍ വാഹനം ഒന്നിന് 100 രൂപ വീതം അധികൃതര്‍ ആവശ്യപ്പെട്ടതായി പരാതിയുണ്ട്.
പരിശോധനക്കെടുക്കുന്ന സമയ നഷ്ടം ബാധിക്കുമെന്നതിനാല്‍ സിനിമാക്കാര്‍ ദിവസവും നാലായിരം രൂപയാണ് ചെക്പോസ്റ്റില്‍ പടി നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍