പന്തളം: പന്തളം റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിയില്‍ ക്രമക്കേട് നടന്നതായി ഓഡിറ്റിങ് റിപ്പോര്‍ട്ട്. ഓഫിസിലെ അറ്റന്‍ഡര്‍ മുഖേന ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടാണ് വാര്‍ഷിക കണക്കെടുപ്പ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. 2011 -12 വര്‍ഷത്തിലെ വാര്‍ഷിക കണക്കെടുപ്പിലാണ് പതിനായിരക്കണക്കിന് റബര്‍ഷീറ്റുകളും ഒട്ടുപാലും ക്രമവിരുദ്ധമായി തിരിമറി നടത്തിയതായി കണ്ടെത്തിയത്.
വര്‍ഷങ്ങളായി യു.ഡി.എഫ് നിയന്ത്രണത്തിലെ സൊസൈറ്റിയുടെ ചെയര്‍മാന്‍ കോണ്‍ഗ്രസ് ബ്ളോക് കമ്മിറ്റി പ്രസിഡന്‍റ് കൂടിയായ പഞ്ചായത്തംഗമാണ്. കോണ്‍ഗ്രസ് ബ്ളോക് കമ്മിറ്റി അംഗത്തിന്‍െറ ഭര്‍ത്താവുകൂടിയായ ഈ അറ്റന്‍ഡര്‍ക്ക് ഗോഡൗണിന്‍െറ ചുമതലയും ആയിരുന്നു. ഒരുവര്‍ഷം മുമ്പ് റബര്‍ മാര്‍ക്കറ്റിങ് ഉളവക്കാട് ശാഖയില്‍നിന്ന് ഒരുലക്ഷം രൂപയുടെ ക്രമക്കേട് കാണിച്ചതിന് ഇയാള്‍ക്കെതിരെ നടപടിയെടുത്തതാണ്.
അഴിമതി മറച്ചുവെക്കാനാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്‍െറ നീക്കം. സംഭവം പുറത്തായതോടെ കോണ്‍ഗ്രസ് നേതൃത്വം മൗനത്തിലാണ്. വര്‍ഷങ്ങളായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ബോര്‍ഡിലെ അഴിമതി മറച്ചുവെച്ചത് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്‍െറ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍