ആലപ്പുഴ: കേരളത്തില്‍ അക്രമരാഷ്ട്രീയം തിരിച്ചുവരുന്നതിന്‍െറ തെളിവാണ് ടി.പി. ചന്ദ്രശേഖരന്‍െറ കൊലപാതകമെന്ന് ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ.
മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമരാഷ്ട്രീയത്തെ തള്ളിക്കളഞ്ഞ പാരമ്പര്യമാണ് കേരളത്തിനുള്ളത്. സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണങ്ങളുടെ അവസാനത്തെ ഉദാഹരണമാണ് ഒഞ്ചിയത്തെ ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍െറ കൊലപാതകം. സി.പി.എമ്മിന്‍െറ നയത്തില്‍ പ്രതിഷേധിച്ച് പുറത്തുവരുന്നവരെ കായികമായി ഇല്ലാതാക്കുന്ന രീതിയാണ് അവര്‍ പിന്തുടരുന്നത്. ഇത് പാര്‍ട്ടിയുടെ ആശയദാരിദ്ര്യത്തിന്‍െറ പ്രതിഫലനമാണ്. കണ്ണൂരിലെ എം.എസ്.എഫ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷുക്കൂറിന്‍െറ കൊലപാതകത്തിലൂടെ സി.പി.എമ്മിന്‍െറ പൈശാചികമുഖമാണ് പുറത്തുവന്നത്. ഈ ക്രൂരതകള്‍ക്ക് കേരളത്തിന്‍െറ മനസ്സാക്ഷി മാപ്പുനല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് എം. ഇസ്മായില്‍ കുഞ്ഞ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എസ്. ഭാസ്കരപിള്ള, വിചാര്‍ വിഭാഗം സംസ്ഥാന പ്രസിഡന്‍റ് നെടുമുടി ഹരികുമാര്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. യഹിയ, അബ്ദുല്‍ സലാം ലബ്ബ എന്നിവര്‍ സംസാരിച്ചു. ലീഗ് നേതാക്കളായ എ. ഇര്‍ഷാദ്, എ.എം. നസീര്‍, അഡ്വ.എ.എം. അഷ്റഫ്, നജ്മല്‍ ബാബു, അഡ്വ.ബഷീര്‍കുട്ടി, ടി.എ. മെഹബൂബ്, ഷാഹുല്‍ ഹമീദ് റാവുത്തര്‍, ജില്ലാ മുന്‍ പ്രസിഡന്‍റ് കെ.എ. കലാം, യൂത്ത്ലീഗ് ജില്ലാ പ്രസിഡന്‍റ് ബി.എ. ഗഫൂര്‍, നേതാക്കളായ സൈഫുദ്ദീന്‍കുഞ്ഞ്, പി.എ. ഫസലുദ്ദീന്‍, വി.വൈ. നാസര്‍, മുഹമ്മദ് കോയ തങ്ങള്‍, എന്‍.എ. മുഹമ്മദ് ഇക്ബാല്‍, അഡ്വ.എ.എ. റസാഖ്, ബഷീര്‍ തട്ടാപറമ്പില്‍, എ. മുഹമ്മദ്, കെ.എം. മുഹമ്മദ്, എ. ഷുക്കൂര്‍, ബാബു ഷെരീഫ്, എ.എം. നൗഫല്‍, വൈ. ജഹാസ്, ഷുഹൈബ് അബ്ദുല്ല, നൗഷാദ് സുല്‍ത്താന, സുനീര്‍ രാജ, അന്‍സാരി ചാരുംമൂട്, അഹമ്മദ് കുഞ്ഞ്, നിസാര്‍ സേട്ട്, മുഹമ്മദ് കുഞ്ഞ്, എ.കെ. ഷിഹാബ്, അന്‍സാരി ചെമ്മാരപ്പള്ളി എന്നിവര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍