ന്യൂയോര്‍ക്: വിയറ്റ്നാം യുദ്ധത്തിന്‍െറ ചിത്രങ്ങള്‍ പകര്‍ത്തിയ ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ ഹോസ്റ്റ് ഫാസ്(79) നിര്യാതനായി. അസോസിയേറ്റഡ് പ്രസിന്‍െറ ചീഫ് ഫോട്ടോഗ്രാഫര്‍ ആയിരുന്നു. വിയറ്റ്നാം യുദ്ധമുണ്ടാക്കിയ സമാനതകളില്ലാത്ത ദുരിതങ്ങള്‍ പകര്‍ത്തിയതു പരിഗണിച്ച് 1965ല്‍ പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ചു. യുദ്ധമുഖത്തെ ദൃശ്യങ്ങള്‍ പുറം ലോകത്തെത്തിക്കാനുള്ള ശ്രമത്തിനിടെ നിരവധി തവണ മരണവുമായി മുഖാമുഖം കണ്ടിട്ടുണ്ട്. വിയറ്റ്നാം യുദ്ധത്തിനിടെ 70 ഓളം മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവന്‍ വെടിയേണ്ടി വന്നിട്ടുണ്ട്.
1933ല്‍ ബെര്‍ലിനില്‍ ആണ് ഫാസ് ജനിച്ചത്. 51ല്‍ മ്യൂണിക്കില്‍ തന്‍െറ കരിയര്‍ തുടങ്ങിയെങ്കിലും പിന്നീട് 56ല്‍ അസോസിയേറ്റഡ് പ്രസിലേക്ക് മാറുകയായിരുന്നു. ബംഗ്ളാദേശിലെ മനുഷ്യക്കുരുതി പകര്‍ത്തിയതിന് ഒരിക്കല്‍ കൂടി ഫാസിനെത്തേടി പുലിറ്റ്സര്‍ പുരസ്കാരം എത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍