ന്യൂദല്‍ഹി: ശമ്പള കുടിശ്ശിക തീര്‍ക്കണമെന്ന ആവശ്യവുമായി കിംഗ് ഫിഷര്‍ പൈലറ്റുമാര്‍ ഇന്നലെ ആരംഭിച്ച സമരം പിന്‍വലിച്ചു. കുടിശ്ശിക ഈ മാസം പതിനഞ്ചോടെ നല്‍കാമെന്ന കമ്പനി മാനേജ്മെന്റിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് സമരത്തില്‍നിന്നും പിന്‍മാറിയത്.
ഉത്തരേന്ത്യയിലെ കിംഗ്ഫിഷറിനുവേണ്ടി പണിയെടുക്കുന്ന 72 പൈലറ്റുമാരും പണിമുടക്കിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച കാലത്ത് 12 അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നിരുന്നു.
എയര്‍ ഇന്ത്യക്ക് പിന്നാലെ കിംഗ്ഫിഷറിലേയും പൈലറ്റുമാര്‍ പണിമുടക്ക് തുടങ്ങിയത് ഇന്ത്യന്‍ വ്യോമയാന മേഖലയെ സാരമായി ബാധിച്ചിരുന്നു. കഴിഞ്ഞ നാലു ദിവസമായി സമരത്തിലേര്‍പ്പെട്ടിരിക്കുന്ന എയര്‍ ഇന്ത്യയുടെ പൈലറ്റുമാര്‍ സമരം ഇപ്പോഴും തുടരുകയാണ്. ഈ മാസം 15 വരെ രാജ്യാന്തര ടിക്കറ്റ് ബുക്കിംഗും എയര്‍ ഇന്ത്യ നിര്‍ത്തി വെച്ചിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍