മിക്കവാറും ആളുകള്‍ നേരിടുന്ന പ്രശ്നമാണ് വിളര്‍ച്ച . രക്തക്കുറവാണ് വിളര്‍ച്ചചയിലേക്ക് നയിക്കുന്നത്. ശരീരത്തിലെ അയേണിന്റെ കുറവാണ് ഇതിന് കാരണമാകുന്നത്. അയേണ്‍ കുറയുന്നതോടെ നമുക്ക് അതിയായ ക്ഷീണം അനുഭവപ്പെടുന്നു. ജോലി ചെയ്യാന്‍ പ്രയാസമുണ്ടാകുമെന്ന് മാത്രമല്ല ശരീരത്തിന്റെ പ്രതിരോധ ശക്തി കുറയാനും അയേണിന്റെ കുറവ് കാരണമാകുന്നു.
സ്ത്രീകളിലും കുട്ടികളുമാണ് കുടുതലായി വിളര്‍ച്ച കാണപ്പെടുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. കുട്ടികള്‍ക്ക് 7- 11മി.ഗ്രാമും 19നും 50നും ഇടക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് 18മി.ഗ്രാമും അയേണ്‍ ഒരു ദിവസം ആവശ്യമാണ്. ചില പച്ചക്കറികളും മറ്റും ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നതിലൂടെ അയേണിന്റെ കുറവ് പരിഹരിക്കാന്‍ കഴിയും.
രക്തമുണ്ടാക്കാന്‍ സഹായിക്കുന്ന പച്ചക്കറികളില്‍ ഒന്നാംസ്ഥാനം ബീറ്റ്റൂട്ടിനാണ്. ഇത് ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാനും രക്തം ശുദ്ധീകരിക്കാനും സഹായിക്കുന്നു. മാത്രമല്ല ബീറ്റ്റൂട്ടിന്റെ ഇലകളില്‍ വൈറ്റമിന്‍ എയും അടങ്ങിയിട്ടുണ്ട്.
ഇലക്കറികളെല്ലാം തന്നെ രക്തമുണ്ടാകാന്‍ സഹായിക്കുന്നവയാണ്. ചീര, ക്യാബേജ്, ബ്രൊക്കൊളി, സെലറി, കോളിഫ്ളവര്‍, ലെറ്റൂസ് എന്നിവ ഈ ഗണത്തില്‍ പെടുന്നവയാണ്.
മുത്താറി(റാഗി), ഉലുവ, ആസ്പരാഗസ ്(ശതാവരി), ഈന്തപ്പഴം, ബദാം, കക്കയിറച്ചി, ഉരുളക്കിഴങ്ങ്, അത്തിപ്പഴം, ഉണക്കമുന്തിരി, ഈത്തപ്പഴം എന്നിവ ഇരുമ്പിന്റെ മുഖ്യ ഉറവിടങ്ങളാണ്. ആപ്പിള്‍, മുന്തിരി, തണ്ണിമത്തന്‍ തുടങ്ങിയ എല്ലാതരം ഫലവര്‍ഗങ്ങളും രക്തമുണ്ടാകാന്‍ സഹായിക്കുന്നു. ഇവ കൂടാതെ പഴച്ചാറുകളും ധാരാളം വെള്ളവും രക്തമുണ്ടാകാന്‍ അത്യാവശ്യമാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍