ന്യൂദല്‍ഹി: 2ജി കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജയുടെ ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് ദല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതി മേയ് 15ലേക്ക് മാറ്റി. രാജക്ക് ജാമ്യം അനുവദിക്കുന്നതിനെ സി.ബി.ഐ അഭിഭാഷകന്‍ എ.കെ. സിങ് കോടതിയില്‍ എതിര്‍ത്തു. ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും ഇത് കേസിന്റെ വിചാരണയെ ബാധിക്കുമെന്നും അദ്ദേഹം വാദിച്ചു. മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബെഹുറക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെയാണ് 2ജി കേസിലെ മുഖ്യപ്രതിയായ രാജ ജാമ്യാപേക്ഷയുമായി ദല്‍ഹി കോടതിയിലെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍