12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

പാഠം ഒന്ന്, പണച്ചെലവ്

പന്തളം: ജൂണില്‍ മറ്റൊരു അധ്യയനവര്‍ഷത്തിന് തുടക്കം കുറിക്കുമ്പോള്‍ സ്കൂള്‍ പ്രവേശ ചെലവേറുന്നു. ഭൂരിപക്ഷം പേര്‍ക്കും അണ്‍ എയ്ഡഡ് ഇംഗ്ളീഷ് മീഡിയം വിദ്യാലങ്ങളിലെ പഠനമാണ് സ്വപ്നം. പിന്നെ തിരക്ക് എയ്ഡഡ് ഇംഗ്ളീഷ് മീഡിയം സ്കൂളുകളിലാണ്. ഇപ്പോഴത്തെ സര്‍ക്കാര്‍ സ്കൂളിന്‍െറ നില പരിതാപകരമാണ്.
തൊട്ടാല്‍പൊള്ളുന്ന ഫീസ് ഈടാക്കുന്ന അണ്‍ എയ്ഡഡ് ഇംഗ്ളീഷ് മീഡിയം സ്കൂളുകളില്‍ വന്‍തിരക്കാണ് ഇപ്പോഴും. വ്യാഴാഴ്ചയാണ് അഡ്മിഷന്‍ ആരംഭിച്ചത്. എല്‍.കെ.ജി യില്‍ അഡ്മിഷന്‍ ഫീസായി 3000 മുതല്‍ 5000 രൂപ വരെ നല്‍കണം.
മാസന്തോറും 300 മുതല്‍ 500 രൂപ വരെ വേറെയും ഫീസ് വേണം. സ്കൂള്‍ വക വാഹന സൗകര്യത്തന്‍െറ ഉള്‍പ്പെടെയാണ് ഫീസ് നിരക്ക്. യു.കെ.ജിയിലേയക്ക് കയറുമ്പോള്‍ വീണ്ടും 2000 രൂപകൂടി അഡ്മിഷന്‍ ഫീസായി നല്‍കണം. എന്നാല്‍ എല്‍.കെ.ജി, യു.കെ.ജി പഠിക്കാത്തവരെ ഒന്നാം ക്ളാസില്‍ എടുക്കാനും വിസമ്മതിക്കുന്ന വിദ്യാലങ്ങള്‍ ഉണ്ട്. ഈ പ്രശ്നങ്ങള്‍ക്കിടയിലാണ് അംഗീകാരമില്ലാത്ത സ്കൂളുകള്‍ പൂട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്.
അണ്‍ എയ്ഡഡ് സ്കൂളില്‍ പിരിവിന് ഒരു കുറവുമില്ല. കമ്പ്യൂട്ടര്‍ ഫീസ്, പി.ടി.എ.ഫണ്ട്, യുവജനോത്സവ ഫണ്ട്, കെട്ടിടനിര്‍മാണ ഫണ്ട് എന്നിങ്ങനെയുള്ള പേരുകളിട്ടാണ് പിരിവെല്ലാം. സംഭാവന വാങ്ങരുതെന്ന ചട്ടം മറികടക്കാനാണിത്. ഇതിനു പുറമെ, പാഠപുസ്തകങ്ങള്‍ക്കായി 1000 രൂപയെങ്കിലും വാങ്ങും. യൂനിഫോം കാര്യത്തില്‍ വിചിത്രമായ ഏര്‍പ്പാടുകള്‍ ചില വിദ്യാലയങ്ങളിലുണ്ട്.
തങ്ങള്‍ പറയുന്നിടത്തുനിന്നു മാത്രമേ യൂനിഫോം വാങ്ങാവും എന്നതാണ് അതിലൊന്ന്. കടകളില്‍ സ്കൂളിന്‍െറ പേര് വെച്ച് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഒരു കുട്ടിക്ക് മൂന്ന് ജോഡി യൂനിഫോം വാങ്ങാന്‍ കുറഞ്ഞത് 1000 രൂപയെങ്കിലും വേണം. ഒരുകടയില്‍ നിന്നാണ് 3000 കുട്ടികള്‍ പഠിക്കുന്ന വിദ്യാലത്തിലേക്ക് യൂനിഫോം എങ്കില്‍ അവിടെ കാല്‍ക്കോടിക്കടുത്ത് രൂപയുടെ കച്ചവടമാണ് നടക്കുന്നത്. കൂടാതെ തയ്യല്‍ക്കൂലി, കുട, സഞ്ചി, ആഹാരപാത്രം, ചെരുപ്പ് എന്നിവക്കെല്ലാമായി 1000 രൂപയെങ്കിലും വേണം. യൂനിഫോം തയ്ക്കുന്നതിനുപോലും നിബന്ധനകളുള്ള ചില വിദ്യാലയങ്ങള്‍ ഉണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com