12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

തൊടുപുഴയില്‍ റോഡ് വികസനം കടലാസിലൊതുങ്ങി

തൊടുപുഴ: താലൂക്കിലെ റോഡ് വികസന പദ്ധതികള്‍ കടലാസിലൊതുങ്ങുന്നു. തൊടുപുഴ-വണ്ണപ്പുറം, തൊടുപുഴ- ഉടുമ്പന്നൂര്‍, തൊടുപുഴ-വെള്ളിയാമറ്റം-പൂമാല, തൊടുപുഴ-അടിമാലി, തൊടുപുഴ-പാലാ, തൊടുപുഴ-വഴിത്തല, തൊടുപുഴ-ആനക്കയം തുടങ്ങിയ റോഡുകളാണ് വികസനം കാത്തുകഴിയുന്നത്. 15 വര്‍ഷം മുമ്പ് ഈ റോഡുകള്‍ നവീകരിക്കാന്‍ പദ്ധതി തയാറാക്കുകയും പല റോഡുകള്‍ക്കും സ്ഥലം ഏറ്റെടുക്കലും ടെന്‍ഡറും ക്ഷണിച്ചു.
എന്നാല്‍, തൊടുപുഴ-ഉടുമ്പന്നൂര്‍ റോഡ് മാത്രമാണ് കെ.എസ്.ടി.പി ഏറ്റെടുത്ത് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇതില്‍ അപാകത ചൂണ്ടിക്കാട്ടി നിരവധി പരാതികളും ഉയര്‍ന്നു. പല സ്ഥലങ്ങളിലും വീതി കൂട്ടാത്തതും വളവുകള്‍ നിവര്‍ത്താതും ഉള്‍പ്പെടെ പ്രശ്നങ്ങളാണ് ഉയര്‍ന്നത്.
തൊടുപുഴ-വെള്ളിയാമറ്റം റോഡിന്‍െറ 20 കിലോമീറ്റര്‍ ഭാഗം വീതി കൂട്ടി വികസിപ്പിക്കാന്‍ പദ്ധതി തയാറാക്കിയിരുന്നു. പുറമെ സ്ഥലം ഏറ്റെടുക്കാന്‍ ടെന്‍ഡര്‍ നടപടിക്ക് പൊതുമരാമത്ത് മന്ത്രിയായിരുന്ന പി.ജെ. ജോസഫ് തുടക്കം കുറിക്കുകയും ചെയ്തു. എന്നാല്‍, ഫലമുണ്ടായില്ല. ഇതുപോലെ തൊടുപുഴ-വണ്ണപ്പുറം റോഡും വീതി കൂട്ടാന്‍ നടപടി ആരംഭിച്ചിരുന്നു.
കാളിയാര്‍ എസ്റ്റേറ്റില്‍ ചാലക്കമുക്ക് മുതല്‍ കാളിയാര്‍ പാലം വരെ രണ്ടര കിലോമീറ്റര്‍ കൊടും വളവ് നിവര്‍ത്തി വീതി കൂട്ടണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇവിടെ വളവുകള്‍ നിവര്‍ത്തിയാല്‍ ഒരു കിലോമീറ്ററിലധികം കുറയും.
വണ്ണപ്പുറം-ചേലച്ചുവട് ഹൈവേ ഏതാണ്ട് പൂര്‍ത്തിയായതോടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. എന്നാല്‍, റോഡ് വികസനം നടപ്പാക്കാത്തതിനാല്‍ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
തൊടുപുഴ-അടിമാലി റോഡ് വികസനം യാഥാര്‍ഥ്യമാകാത്തതിനാല്‍ ഇവിടെയും പ്രശ്നം രൂക്ഷമാണ്. തൊടുപുഴ-പാലാ റോഡ് വീതി കൂട്ടി വളവുകളും കയറ്റങ്ങളും കുറക്കാനുള്ള പദ്ധതി ആരംഭിച്ചെങ്കിലും കടലാസില്‍ ഒതുങ്ങി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com