തൊടുപുഴ: ഉപ്പുകുന്ന് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ അനധികൃതമായി മൃതദേഹം സംസ്കരിച്ചെന്ന കേസിലെ പ്രതികളെ വെറുതെവിട്ടു. പള്ളി വികാരി ജോര്‍ജ് വി. ജോണ്‍, ട്രസ്റ്റികളായ ഉപ്പുകുന്ന് മുട്ടുമുഖത്ത് ഏലിയാസ്, വാഴവേലിക്കകത്ത് ജോണി എന്നിവരെയാണ് തൊടുപുഴ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് ആര്‍. രവിചന്ദര്‍ കുറ്റമുക്തരാക്കിയത്. സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് ഇടുക്കി സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് 2007 മാര്‍ച്ചില്‍ നിരോധിച്ചിരുന്നു. പട്ടയമില്ലാത്ത വനഭൂമി ആയതിനാല്‍ സെമിത്തേരിയില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ അനുമതി ലഭിച്ചില്ല. എന്നാല്‍, മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ തുടര്‍ന്നും സെമിത്തേരിയില്‍ തന്നെയാണ് മൃതദേഹങ്ങള്‍ സംസ്കരിച്ചത്.
ഇടുക്കി എസ്.ഡി.ഒയുടെ ഉത്തരവ് ലംഘിച്ച് 2010 ആഗസ്റ്റ് 14ന് രാവിലെ എട്ടിന് ഇടവകാംഗം മുട്ടുമുഖത്ത് ഫിലിപ്പോസിന്‍െറ മൃതദേഹം സെമിത്തേരിയില്‍ സംസ്കരിച്ചുവെന്ന് ആരോപിച്ചാണ് കരിമണ്ണൂര്‍ പൊലീസ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ക്കായി അഭിഭാഷകരായ എസ്. അശോകന്‍, ഷാജി ജോസഫ്, റെജി ജി. നായര്‍, അജു മാത്യു, പ്രസാദ് ജോസഫ് എന്നിവര്‍ ഹാജരായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍