മാനന്തവാടി: ഛര്‍ദ്യതിസാരത്തെ തുടര്‍ന്ന് 20 പേര്‍ കൂടി വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. കോളറയാണെന്ന സംശയത്തെ തുടര്‍ന്ന് ഇവരുടെ രക്തസാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കയച്ചു. ജില്ലാ ആശുപത്രിയില്‍ നാലുപേരും, ചീരാലില്‍ ഒമ്പതുപേരും, പനമരം പി.എച്ച്.സിയില്‍ ഏഴുപേരുമാണ് ചികിത്സ തേടിയിരിക്കുന്നത്.
പുല്‍പള്ളി സി.എച്ച്.സിയില്‍ ചികിത്സയിലുള്ള പാക്കം കോളനിയിലെ കണ്ണന്‍െറ (അഞ്ച്) രക്തസാമ്പിളും പരിശോധനക്കയച്ചിട്ടുണ്ട്. എടവക കുന്നമംഗലം ചേണയില്‍ ഫിലോമിന (54), തോല്‍പ്പെട്ടി വെള്ളറ കോളനി മഹേഷ് (എട്ട്), മുണ്ടക്കുറ്റി മുരികന്നേല്‍ ലിബ്ന (11) എന്നിവരാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതോടെ ജില്ലയില്‍ ഇതുവരെ 37 പേരാണ് വയറിളക്കരോഗംമൂലം ചികിത്സ തേടിയത്. ഡോക്ടര്‍മാരുടെ കുറവാണ് ആരോഗ്യവകുപ്പിനെ അലട്ടുന്ന പ്രധാന പ്രശ്നം.
വ്യാഴാഴ്ച ജില്ലാ ആശുപത്രിയിലെ ഒ.പികളില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതുമൂലം രോഗികള്‍ അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരെയാണ് ആശ്രയിച്ചത്. ജില്ലയിലെ പി.എച്ച്.സികളിലും ഡോക്ടര്‍മാരുടെ കുറവ് കാര്യമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മഴക്കാലമാകുന്നതോടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയേറെയാണ്. ഇതിനിടെ ഡോക്ടര്‍മാരുടെ കുറവ് ആരോഗ്യവകുപ്പിന് തലവേദനയായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍