യു.എ.ഇ-മലേഷ്യ സംയുക്ത വ്യാപാര സമിതി ഉടന്‍

അബൂദബി: യു.എ.ഇയും മലേഷ്യയും സംയുക്ത വ്യാപാര സമിതി രൂപവത്കരിക്കുന്നു. ഇതിനുള്ള നടപടി ഉടനെയുണ്ടാകുമെന്ന് അബൂദബിയിലെത്തിയ മലേഷ്യന്‍ ഉപപ്രധാനമന്ത്രി തന്‍ ശ്രീ മുഹ്യിദ്ദീന്‍ യാസീന്‍ പറഞ്ഞു. രണ്ടു രാജ്യങ്ങളും തമ്മിലെ വ്യാപാര-വാണിജ്യ-സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത കാലത്ത് വ്യാപാര ബന്ധം ശക്തിപ്പെട്ടെങ്കിലും ഇത് ദുബൈയും മലേഷ്യയും തമ്മില്‍ എന്ന നിലയില്‍ ഒതുങ്ങി നില്‍ക്കുകയാണ്. ഇതിനു പകരം, യു.എ.ഇ തലത്തിലേക്ക് വ്യാപാര ബന്ധം വളര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്.
ദുബൈയിലെയും മലേഷ്യയിലെയും ചേംബര്‍ ഓഫ് കൊമേഴ്സുകള്‍ തമ്മില്‍ നിലവില്‍ സഹകരണമുണ്ട്. ഇതും യു.എ.ഇ തലത്തിലേക്ക് വ്യാപിപ്പിക്കും. രണ്ടു രാജ്യങ്ങളിലെയും ചേംബര്‍ ഓഫ് കൊമേഴ്സുകളാണ് സംയുക്ത വ്യാപാര സമിതിയുമായി ബന്ധപ്പെട്ട നടപടികളില്‍ പ്രധാനമായും രംഗത്തുണ്ടാവുക-അദ്ദേഹം വിശദീകരിച്ചു.
മലേഷ്യയില്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റ് ഔ്ലറ്റ് തുടങ്ങാന്‍ എം.കെ. ഗ്രൂപ് താല്‍പര്യം പ്രകടിപ്പിച്ചതായി തന്‍ ശ്രീ മുഹ്യിദ്ദീന്‍ യാസീന്‍ അറിയിച്ചു. ഇതിനെ സ്വാഗതം ചെയ്യുന്നതായി പറഞ്ഞ അദ്ദേഹം, ഇക്കാര്യത്തില്‍ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് വ്യക്തമാക്കി. രാജ്യത്തെ പ്രാദേശിക വിപണിയില്‍ കൂടുതല്‍ മല്‍സരത്തിനും എന്നാല്‍, കുറഞ്ഞ വിലയില്‍ അനേകം സാധനങ്ങള്‍ ലഭിക്കാനും ഇത് സഹായിക്കുമെന്ന് തന്‍ ശ്രീ മുഹ്യിദ്ദീന്‍ യാസീന്‍ പറഞ്ഞു. രണ്ടു മാസം മുമ്പ് എം.കെ. ഗ്രൂപ് മലേഷ്യയില്‍ ഓഫിസ് തുറന്നിരുന്നു.
ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷ്, എം.കെ. ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ എം.എ. യൂസഫലി എന്നിവര്‍ക്ക് പുറമെ യു.എ.ഇ വിദേശ വ്യാപാര മന്ത്രാലയത്തിന്‍െറയും അബൂദബി ചേംബര്‍ ഓഫ് കൊമേഴ്സിന്‍െറയും പ്രതിനിധികളുമായും തന്‍ ശ്രീ മുഹ്യിദ്ദീന്‍ യാസീന്‍ ചര്‍ച്ച നടത്തി. എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ പ്രത്യേക വിരുന്നുമുണ്ടായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus