അബൂദബി: ലോകത്തെ പ്രമുഖ വിമാന നിര്‍മാതാക്കളായ എയര്‍ബസ് കമ്പനിയില്‍നിന്ന് വിമാനങ്ങള്‍ വാങ്ങാനുള്ള ഓര്‍ഡര്‍ ഇത്തിഹാദ് എയര്‍വെയ്സ് വെട്ടിച്ചുരുക്കി. എയര്‍ബസ് എ 350-1000 ഇനത്തിലുള്ള ഏഴു വിമാനങ്ങളുടെ ഓര്‍ഡറാണ് റദ്ദാക്കിയത്. ഇതോടെ ഈ ഇനത്തിലുള്ള വിമാനങ്ങളുടെ ഓര്‍ഡര്‍ 12 ആയി കുറഞ്ഞു.
ഇത്തിഹാദ് എയര്‍വെയ്സ് ഏഴു വിമാനങ്ങളുടെ ഓര്‍ഡര്‍ റദ്ദാക്കിയെന്ന് എയര്‍ബസ് പറഞ്ഞു. എന്നാല്‍, ഇതിന്‍െറ കാരണം ഇത്തിഹാദ് വ്യക്തമാക്കിയിട്ടില്ല. ‘ഇത് ഉപഭോക്തൃ കാര്യമാണ്’ എന്ന് മാത്രമാണ് ഇതേകുറിച്ച് വക്താവ് പ്രതികരിച്ചത്. ഏഴു വിമാനങ്ങള്‍ക്ക് 2.2 ബില്യന്‍ ഡോളറാണ് വില നിശ്ചയിച്ചിരുന്നത്.
2008ലാണ് ഇത്തിഹാദ് എയര്‍ബസ് എ 350-1000 ഇനത്തിലുള്ള 25 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. ഇതിനു ശേഷം 2011 ഡിസംബറില്‍ ആറു വിമാനങ്ങളുടെ ഓര്‍ഡര്‍ റദ്ദാക്കി. ഇതിനു പിന്നാലെയാണ് പുതിയ നടപടി. നിശ്ചിത സമയത്ത് വിമാനം ലഭിക്കാത്തത് കൊണ്ടാണോ, അതല്ല, വിമാനത്തിന്‍െറ രൂപമാതൃകയാണോ പ്രശ്നമെന്ന് വ്യക്തമല്ല. രൂപമാതൃകയുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ നേരത്തെ ഖത്തര്‍ എയര്‍വെയ്സ് തങ്ങളുടെ ഓര്‍ഡര്‍ റദ്ദാക്കുമെന്ന് പറഞ്ഞിരുന്നു. 80 വിമാനങ്ങളാണ് ഖത്തര്‍ എയര്‍വെയ്സ് ആവശ്യപ്പെട്ടിരുന്നത്.
മറ്റൊരു പ്രമുഖ കമ്പനിയായ ബോയിങില്‍നിന്ന് നിശ്ചിത സമയത്ത് വിമാനം ലഭിക്കാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ എമിറേറ്റ്സ് ചില ഓര്‍ഡറുകള്‍ റദ്ദാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍