ഉപയോഗശൂന്യമായ 1880 കിലോ മല്‍സ്യം പിടിച്ചെടുത്തുPublished on Fri, 05/11/2012 - 10:05 ( 1 year 1 week ago)
ദോഹ: കഴിഞ്ഞമാസം രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി ഉപയോഗയോഗ്യമല്ലാത്ത 1880 കിലോ വ്യത്യസ്തയിനം മല്‍സ്യം പിടിച്ചെടുത്തു. ഇതിന് പുറമെ നിലവാരം കുറഞ്ഞ 915 കിലോ ഭക്ഷ്യവസ്തുക്കളും അധികൃതര്‍ പിടിച്ചെടുത്തതായി അര്‍റായ റിപ്പോര്‍ട്ട് ചെയ്തു. അല്‍ ഖോര്‍, അല്‍ സഖിറ മുന്‍സിപ്പാലിറ്റികളുടെ കീഴിലുള്ള ഭക്ഷ്യ ശുചിത്വ നിയന്ത്രണ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തി ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തത്. സൂപ്പര്‍മാര്‍ക്കറ്റുകള്‍, റെസ്റ്റോറന്‍റുകള്‍, ബ്യൂട്ടി സലൂണുകള്‍ എന്നിവയുടെ 36 നിയമലംഘനങ്ങള്‍ പരിശോധനക്കിടയില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങളില്‍ നിന്നായി മൊത്തം 60,600 റിയാല്‍ പിഴയായി ഈടാക്കുകയും ചെയ്തു. |

നിങ്ങളുടെ അഭിപ്രായങ്ങള്‍