ലണ്ടന്‍: വിഖ്യാത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍െറ ജീവിത മുഹൂര്‍ത്തങ്ങള്‍ ചിത്രീകരിക്കുന്ന ‘ഐന്‍സ്റ്റൈന്‍ ഓണ്‍ ദ ബീച്ച്’ എന്ന ശീര്‍ഷകത്തിലുള്ള ഓപറക്ക് ലണ്ടനില്‍ നിരൂപകപ്രശംസ. ലണ്ടനിലെ ബാര്‍ബിക്കന്‍ തിയറ്ററില്‍ അരങ്ങേറിയ ഓപറ സാങ്കേതിക സംവിധാനങ്ങളുടെ തകരാറുമൂലം പ്രഥമദിവസം കല്ലുകടി ഉണ്ടാക്കിയെങ്കിലും കഴിഞ്ഞ ദിവസത്തോടെ കൂടുതല്‍ ആകര്‍ഷണീയമായതായി പത്രങ്ങള്‍ വിലയിരുത്തി.
ഫിലിപ്പ് ഗ്ളാസ് രചിച്ച് റോബര്‍ട്ട് വില്‍സണ്‍ സംവിധാനംചെയ്ത ഓപറ സാമ്പ്രദായിക രീതികളെ വെല്ലുവിളിച്ചുകൊണ്ട് 1970കളില്‍ ബ്രിട്ടനില്‍ തരംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു. വര്‍ത്തമാനകാലത്തെ വിരസമായ ഓപറകളെ വെല്ലുന്നതിനാല്‍ സംവിധായകന്‍ വീണ്ടും ഈ മേയ് മാസത്തോടെ ഓപറ പുനരുജ്ജീവിപ്പിക്കുകയായിരുന്നുവെന്ന് ഇന്‍ഡിപെന്‍ഡന്‍സ് ദിനപത്രം റിപ്പോര്‍ട്ട്ചെയ്തു.
മൗലികതയും കലാപരമായ ഔത്യവും അവകാശപ്പെടാവുന്ന സംഗീത ശില്‍പമെന്ന് ഓപറയെ പ്രമുഖ നിരൂപകര്‍ പ്രശംസിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍