Thu, 05/10/2012 - 21:03 ( 1 year 1 weekago)
വാര്‍ണര്‍ തകര്‍ത്താടി; ദല്‍ഹിക്ക് ഉജ്വല ജയം
(+)(-) Font Size
വാര്‍ണര്‍ തകര്‍ത്താടി; ദല്‍ഹിക്ക് ഉജ്വല ജയം
ഡേവിഡ് വാര്‍ണര്‍ 54 പന്തില്‍ 109 നോട്ടൗട്ട്

ഹൈദരാബാദ്: ഡേവിഡ് വാര്‍നറെന്ന ആസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ അപരാജിത സെഞ്ച്വറിയുമായി കളംവാണ ഐ.പി.എല്‍ മത്സരത്തില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിന് തകര്‍പ്പന്‍ ജയം. പത്താം തോല്‍വിയോടെ ഡെക്കാന്‍ ചാര്‍ജേഴ്സിന്റെ സെമി ഫൈനല്‍ പ്രതീക്ഷ അസ്തമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 20 ഓവറില്‍ നാലു വിക്കറ്റിന് 187 റണ്‍സ് അടിച്ചുകൂട്ടിയിട്ടും രക്ഷയുണ്ടായില്ല. ക്യാപ്റ്റന്‍ വീരേന്ദര്‍ സെവാഗിനെ (നാല്) മാത്രം വിട്ടുകൊടുത്ത് 20 പന്ത് ബാക്കിയിരിക്കെ 193 റണ്‍സടിച്ച് ദല്‍ഹി വിജയവഴിയില്‍ തിരിച്ചെത്തി. 54 പന്തില്‍ 109 റണ്‍സുമായി വാര്‍നറും 46 പന്തില്‍ 64 റണ്‍സെടുത്ത് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ നമാന്‍ ഓജയും പുറത്താവാതെ നിന്നു.ടോസ് നേടിയ ഡെക്കാന്‍ ക്യാപ്റ്റന്‍ കുമാര്‍ സങ്കക്കാര ബാറ്റിങ് തീരുമാനിക്കുകയായിരുന്നു. 49 പന്തില്‍ 84 റണ്‍സെടുത്ത് ശിഖര്‍ ധവാന്‍ ടോപ് സ്കോററായി. 40 പന്തില്‍ 65 റണ്‍സുമായി കാമറൂണ്‍ വൈറ്റും മിന്നിയപ്പോള്‍ ഡെക്കാന്‍ മികച്ച നിലയിലെത്തി. ദല്‍ഹിക്കുവേണ്ടി വരുണ്‍ ആരോണ്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. കൂറ്റന്‍ ടോട്ടല്‍ ചേസ് ചെയ്തിറങ്ങിയ സെവാഗ്, ധവാനെ ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും രണ്ടാം പന്തില്‍ വൈറ്റിന് ക്യാച്ച് നല്‍കി പുറത്തായി. മൂന്നാമനായെത്തിയ ഓജയും വാര്‍നറും ചേര്‍ന്ന് ടീമിന് അനായാസം വിജയം സമ്മാനിക്കുകയായിരുന്നു. 10 ബൗണ്ടറിയും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു വാര്‍നറുടെ (109) പ്രകടനം. രണ്ട് ഫോറും അഞ്ച് സിക്സുമടിച്ചാണ് ഓജ (64) മികച്ച പിന്തുണ നല്‍കിയത്. ഇരുവരുടെയും അഭേദ്യമായ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 189 റണ്‍സ് പിറന്നു.
നേരത്തേ, ഓപണര്‍ റ്യാന്‍ ഹാരിസ് (19) പുറത്തായ ശേഷം എത്തിയ സങ്കക്കാരക്കും (നാല്) അതിവേഗം മടങ്ങേണ്ടി വന്നു. തുടര്‍ന്ന് ധവാനും വൈറ്റും ചേര്‍ന്ന് മുന്നേറി. ഒമ്പത് ഫോറും അഞ്ച് സിക്സുമടങ്ങുന്നതായിരുന്നു ധവാന്റെ (84) ഇന്നിങ്സ്. വൈറ്റ് ഏഴ് ബൗണ്ടറിയും രണ്ട് സിക്സുമടിച്ചു. ഒമ്പത് പന്തില്‍ 13 റണ്‍സുമായി ജെ.പി ഡുമിനി പുറത്താവാതെ നിന്നൂ.

സ്കോര്‍ ബോര്‍ഡ്
ഡെക്കാന്‍: ഹാരിസ് സി ജയവര്‍ധനെ ബി മോര്‍ക്കല്‍ 19 (17), ധവാന്‍ റണ്ണൗട്ട് 84 (49), സങ്കക്കാര സി നദീം ബി ആരോണ്‍ 4 (5), വൈറ്റ് സി ഓജ ബി ആരോണ്‍ 65 (40), ഡുമിനി നോട്ടൗട്ട് 13 (9), പാര്‍ഥിവ് നോട്ടൗട്ട് 0 (0), എക്സ്ട്രാസ് 2, ആകെ 20 ഓവറില്‍ നാലിന് 187.
വിക്കറ്റ് വീഴ്ച 1-28, 2-33, 3-159, 4-179.
ബൗളിങ്: റസ്സല്‍ 4-0-39-0, ഇര്‍ഫാന്‍ 4-0-46-0, മോര്‍ക്കല്‍ 4-0-32-1, ആരോണ്‍ 4-0-30-2, നദീം 4-0-39-0.
ദല്‍ഹി: സെവാഗ് സി വൈറ്റ് ബി ധവാന്‍ 4 (2), വാര്‍നര്‍ നോട്ടൗട്ട് 109 (54), ഓജ നോട്ടൗട്ട് 64 (46), എക്സ്ട്രാസ് 16, ആകെ 16.4 ഓവറില്‍ ഒരുവിക്കറ്റിന് 193.
വിക്കറ്റ് വീഴ്ച 1-4
ബൗളിങ്: ധവാന്‍ 2-0-27-1, സുധീന്ദ്ര 3.4-0-43-0, ഗോണി 4-0-22-0, ആശിഷ് റെഡ്ഡി 2-0-29-0, മിശ്ര 4-0-44-0, അന്‍കീത് 1-0-16-0.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus