12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

സിറിയയില്‍ ഇരട്ടസ്ഫോടനം 55 പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ ഇരട്ടസ്ഫോടനം 55 പേര്‍ കൊല്ലപ്പെട്ടു

ഡമസ്കസ്: തലസ്ഥാന നഗരിയായ ഡമസ്കസില്‍ നടന്ന ഇരട്ട കാര്‍ബോംബ് സ്ഫോടനങ്ങളില്‍ 55 പേര്‍ കൊല്ലപ്പെട്ടു. 372 പേര്‍ക്ക് പരിക്കേറ്റതായും സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഡമസ്കസിലെ അല്‍ഖസാസ് മേഖലയിലെ തിരക്കേറിയ റോഡില്‍ വ്യാഴാഴ്ച രാവിലെയാണ് ആദ്യസ്ഫോടനമുണ്ടായത്. മിനിറ്റുകള്‍ക്ക് ശേഷം രണ്ടാമത്തെ സ്ഫോടനവും നടന്നു. വീടുകള്‍ക്ക് നേരെയും ഷെല്ലാക്രമണമുണ്ടായി. കോഫി അന്നന്റെ സമാധാന ഫോര്‍മുല പ്രകാരം യു.എന്‍ നിരീക്ഷകര്‍ സിറിയന്‍ പര്യടനം നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഡമസ്കസിലെ രണ്ട് സൈനിക ആസ്ഥാനങ്ങള്‍ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ സൈനിക ആസ്ഥാനത്തിന്റെ കവാടത്തില്‍ വന്‍ വിള്ളലുണ്ടായി.
സ്ഫോടനത്തെതുടര്‍ന്ന് മനുഷ്യശരീരങ്ങളും വാഹനങ്ങളും റോഡില്‍ ഛിന്നഭിന്നമായിക്കിടന്നു.സ്ഫോടനങ്ങള്‍ തലസ്ഥാന നഗരിയെ നടുക്കി. ഈ വര്‍ഷം സിറിയയില്‍ നടന്ന സ്ഫോടനങ്ങളില്‍ ഏറ്റവും രക്തരൂഷിതമായിരുന്നു വ്യാഴാഴ്ച നടന്നത്. ആക്രമണത്തെ സിറിയ അപലപിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, അടുത്തിടെ നടന്ന ആക്രമണപരമ്പരകള്‍ക്ക് പിന്നില്‍ അല്‍ഖാഇദയായതിനാല്‍ ഇരട്ട സ്ഫോടനത്തിനു പിന്നിലും അവര്‍ തന്നെയാണെന്ന് സംശയിക്കുന്നു. ഇപ്പോള്‍ 70 യു.എന്‍ നിരീക്ഷകരാണ് സിറിയയിലുള്ളത്. ഇത്തരം ചെയ്തികള്‍കൊണ്ട് ഒരു പ്രതിസന്ധിയും പരിഹരിക്കപ്പെടില്ലെന്ന് യു.എന്‍ നിരീക്ഷക സംഘം മേധാവി റോബര്‍ട്ട് മൂഡ് വ്യക്തമാക്കി. സിറിയന്‍ ജനതക്ക് കൂടുതല്‍ കേ്ളശങ്ങള്‍ സമ്മാനിക്കാനേ സ്ഫോടനങ്ങള്‍ ഉതകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com