|
ലണ്ടന്‍ ഒളിമ്പിക്സ്: ദീപശിഖ പ്രയാണമാരംഭിച്ചു
![]() ഒളിമ്പിയ: ലണ്ടന്‍ ഒളിമ്പിക്സിന്റെ ദീപശിഖ പുരാതന ഒളിമ്പിക്സിന്റെ ജന്മഭൂമിയായ ഏഥന്‍സിലെ ഒളിമ്പിയയില്‍ നിന്ന് പ്രയാണമാരംഭിച്ചു. ഗ്രീക്ക് ദേവത ഹീറയുടെ ക്ഷേത്രമുറ്റത്ത് പരമ്പരാഗത രീതിയില്‍ നടന്ന ചടങ്ങില്‍ അഭിനേത്രി ഇനോ മെനഗാക്കിയില്‍ നിന്ന് ലോക നീന്തല്‍ ചാമ്പ്യനായ ഗ്രീക്ക് താരം സ്പിറോസ് ഗ്യാനിയോട്ടിസ് ദീപവും ഒലിവ് ഇലയും ഏറ്റുവാങ്ങി. കോണ്‍കേവ് കണ്ണാടിയിലേക്ക് സൂര്യപ്രകാശം പതിപ്പിച്ച് സൃഷ്ടിക്കുന്ന ജ്വാലയില്‍ നിന്ന് കൊളുത്തിയ ദീപശിഖ ഗ്രീസില്‍ 1800 മൈല്‍ ദൂരം സഞ്ചരിക്കും. മെയ് 17ന് ലണ്ടന്‍ ഒളിമ്പിക്സിന്റെ സംഘാടകര്‍ക്ക് കൈമാറും. ബ്രിട്ടനില്‍ 70 ദിവസംകൊണ്ട് 8000 മൈല്‍ യാത്ര ചെയ്യും. ജൂലൈ 27നാണ് ഒളിമ്പിക്സ് വേദിയില്‍ തിരി തെളിയുക. ആഗസ്റ്റ് 12ന് ഒളിമ്പിക്സിന് തിരശ്ശീല വീഴും.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍