12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

കേന്ദ്രസേനകളില്‍ പ്ലസ് ടുക്കാര്‍ക്ക് 355 അവസരങ്ങള്‍

കേന്ദ്രസേനകളില്‍ പ്ലസ് ടുക്കാര്‍ക്ക്  355 അവസരങ്ങള്‍

ന്യൂദല്‍ഹി: പൂനയിലെ ഖഡക് വാസലെയിലുള്ള നാഷനല്‍ ഡിഫന്‍സ് അക്കാദമി, ഏഴിമലയിലെ നേവല്‍ അക്കാദമി എന്നിവയിലെ പ്രവേശത്തിന് യുനിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുക്കാര്‍ക്ക് മികച്ച അവസരമാണിത്. അപേക്ഷകര്‍ അവിവാഹിതരായ പുരുഷന്‍മാരായിരിക്കണം. ആര്‍മിയില്‍ 195, നേവിയില്‍ 39, എയര്‍ഫോഴ്സില്‍ 66, പ്ലസ്ടു കേഡറ്റ് എന്‍ട്രി സ്കീം പ്രകാരം നേവിയില്‍ 55 എന്നിങ്ങനെ 355 ഒഴിവുകളാണുള്ളത്.

യൂനിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ദേശീയ തലത്തില്‍ നടത്തുന്ന പൊതുപരീക്ഷയിലും തുടര്‍ന്ന് നടക്കുന്ന ഇന്റര്‍വ്യൂ, മെഡിക്കല്‍ ടെസ്റ്റ് എന്നിവയിലും ജയിക്കുന്നവര്‍ക്കാണ് അവസരം.

എക്സാമിനേഷന്‍ നോട്ടീസ് നമ്പര്‍: 09/2012-NDA-II
പരസ്യത്തീയ്യതി: 05-05-2012
അപേക്ഷഫീസ് 50 രൂപ. എസ്.സി എസ്.ടികാര്‍ക്ക് ഫീസില്ല.

www.upsconline.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി ജൂണ്‍ നാലിനകം അപേക്ഷിക്കണം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com