വലിയതുറ: അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകര്‍ന്നു. വെട്ടുകാട് ഓള്‍സെയില്‍സിന് സമീപം ബാല നഗറില്‍ അനില്‍കുമാറിന്‍െറ വീടിന്‍െറ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുവാണ് പൊട്ടിയത്. വീടിന്‍െറ മതില്‍ ഭാഗികമായി തകര്‍ന്നു.
ബുധനാഴ്ച രാവിലെ 10 ഓടെയാണ് വീട്ടില്‍ നിന്ന് ഉഗ്ര ശബ്ദത്തോടെ സ്ഫോടനം നടന്നത്, ഓടിയെത്തിയ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസ് പരിശോധിച്ചപ്പോഴാണ് അലമാര പൊട്ടിച്ചിതറിക്കിടക്കുന്നത് കണ്ടത്.
ഇതിന്‍െറ വശത്തു നിന്നാണ് പൊലീസ് സ്ഫോടകവസ്തു കണ്ടെടുത്തത്. സ്ഫോടനം നടക്കുന്ന സമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
സ്ഫോടനം നടക്കുന്ന സമയത്ത് അനില്‍കുമാര്‍ ഇല്ലായിരുന്നു. ഇയാളുടെ ഭാര്യയും മക്കളും അടുത്ത വീട്ടില്‍ പോയിരുന്ന സമയത്തായിരുന്നു സ്ഫോടനം. ബോംബ് സ്ക്വോഡ്, ഡോഗ് സ്ക്വാഡ് തുടങ്ങിയവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വലിയതുറ പൊലീസ് സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയാണ് അനില്‍കുമാര്‍.
സ്ഫോടക വസ്തു കൈവശം വെച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാള്‍ക്കായി വലിയതുറ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാളെ പിടികൂടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്ന് പൊലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍