ജക്കാര്‍ത്ത: 46 യാത്രക്കാരുമായി ഇന്തോനേഷ്യയില്‍ നിന്ന് പുറപ്പെട്ട റഷ്യന്‍ വിമാനം കാണാതായി. പടിഞ്ഞാറന്‍ ജാവയിലെ പര്‍വതമേഖലയായ സലാക്കില്‍ നിന്നാണ് റഷ്യയുടെ സുഖോയ് സൂപ്പര്‍ജറ്റ്-100 വിമാനം കാണാതായത്. ഹാലിം പെര്‍ദനാകുസുമ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് 50 മിനിറ്റിനകം വിമാനവുമായുള്ള ബന്ധം തകരാറിലാവുകയായിരുന്നു. മോശം കാലാവസ്ഥയാണ് കാരണമെന്ന് കരുതുന്നു. രക്ഷാ പ്രവര്‍ത്തകര്‍ അപകടമേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ രണ്ടു ഹെലികോപ്റ്ററുകള്‍ക്ക് തിരിച്ചുവരേണ്ടി വന്നു.
പുതുതായി നിര്‍മിച്ച സുഖോയ് വിമാനത്തിന്റെ പ്രദര്‍ശന പറക്കലിനിടെയാണ് അപകടം. ഇന്തോനേഷ്യന്‍ വ്യവസായികളും റഷ്യന്‍ എമ്പസി ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകുമാണ് വിമാനത്തിലുണ്ടായിരുന്നത്.
പൈലറ്റും ടെക്നീഷ്യന്‍മാരുമടക്കം എട്ട് റഷ്യക്കാര്‍ വിമാനത്തിലുണ്ടായിരുന്നതായി ജക്കാത്തര്‍ത്തയിലെ റഷ്യന്‍ എമ്പസി റോയിട്ടേഴ്സിനോട് പറഞ്ഞു. വീടിന് മുകളിലൂടെ ഒരു വിമാനം താഴ്ന്നു പറക്കുന്നത് കണ്ടെന്നും എന്നാല്‍ സ്ഫോടന ശബ്ദമൊന്നും കേട്ടില്ലെന്നും സലാക് പര്‍വതത്തിനടുത്ത് താമസിക്കുന്ന ഗ്രാമീണന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍