ഒറ്റ എപ്പിസോഡിലുടെ തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്നു അമീര്‍ഖാന്റെ റിയാലിറ്റി ഷോ 'സത്യമേവ ജയതേ'. സമൂഹത്തിലെ പ്രശ്നങ്ങളെ അവലോകനം ചെയ്യുന്ന ഈ റിയാലിറ്റി ഷോ പ്രേക്ഷകര്‍ക്ക് പുതുമയായി. ആശയത്തിലും ആഖ്യാനത്തിലുമെന്ന പോലെ പ്രക്ഷേപണ സമയത്തിലും അമീര്‍ഖാന്‍ വ്യത്യസ്തനായി. പ്രൈം ടൈം ഒഴിവാക്കി ഞായറാഴ്ചയിലെ അലസമായ പകല്‍ വേളയാണ് അദ്ദേഹം തെരഞ്ഞെടുത്തത്.
കോപ്പി റൈറ്റ് വിവാദത്തിലൂടെ സത്യമേവ ജയതേ വീണ്ടും മാധ്യമങ്ങളില്‍ നിറയുകയാണ്്. ഷോയുടെ അവതരണഗാനത്തിന്റെ ഈണമാണ് വിവാദത്തിനിടയാക്കിയത്. പാട്ടിന്റെ ഈണം തന്റേതാണെന്ന അവകാശവാദവുമായി യുഫോറിയ എന്ന മ്യുസിക് ബാന്‍ഡിന്റെ പ്രധാന ഗായകന്‍ പലാശ് സെന്‍ രംഗത്തെത്തിയിരിക്കുന്നു. 2000ത്തില്‍ പുറത്തിറങ്ങിയ ഫിര്‍ ധൂം എന്ന ആല്‍ബ്ധിലെ 'സത്യമേവ ജയതേ'യുടെ ഈണമാണ് രാം സമ്പത്ത് കോപ്പിയടിച്ചതെന്ന് പലാശ് ആരോപിക്കുന്നു. അതേസമയം തങ്ങള്‍ക്കുള്ള നന്ദി പരിപാടിയില്‍ ഉള്‍പെടുത്തിയാല്‍ കേസ് പിന്‍വലിക്കാമെന്നും പരാശ് പറയുന്നു.
എന്നാല്‍ ഷോയുടെ പാട്ടൊരുക്കിയ രാംസമ്പത്ത് അവകാശ വാദത്തെ നിഷേധിച്ചു. രണ്ട് പാട്ടും കേട്ടതിന് ശേഷം ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
പെണ്‍ഭ്രൂണഹത്യയായിരുന്നു ആദ്യ എപ്പിസോഡില്‍ പ്രതിപാദിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍