ബഹ്റൈനില്‍ മലയാളിയായ ഡ്രൈവര്‍ വാനില്‍ ഹൃദയാഘാതം മൂലം മരിച്ചുPublished on Wed, 05/09/2012 - 10:21 ( 1 year 1 week ago)
![]() മനാമ: ബഹ്റൈനിലെ സെക്യൂരിറ്റി സര്‍വീസ് കമ്പനിയില്‍ ഡ്രൈവറായിരുന്ന മലയാളി വാനിനുള്ളില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. പാലക്കാട് ചിറ്റൂര്‍ കുന്നത്തുപാളയം തെക്കേ ഗ്രാമത്തില്‍ മണികണ്ഠന്‍ ഉണ്ണികൃഷ്ണനാണ് (44) മരിച്ചത്. ഇന്നലെ രാവിലെ ആറരയോടെ ഉമ്മുല്‍ഹസമിലെ കിംസ് ആശുപത്രിക്ക് മുന്നിലാണ് സംഭവം. മുഹമ്മദ് അഹ്മദി സെക്യൂരിറ്റി സര്‍വീസ് കമ്പനിയിലെ ഡ്രൈവറാണ്. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കമ്പനിയുടെ സെക്യൂരിറ്റി ജീവനക്കാരനെ കൊണ്ടുപോകാനാണ് മണികണ്ഠന്‍ രാവിലെ ആറരയോടെ ആശുപത്രിക്ക് മുന്നിലെത്തിയത്. 7.15ന് ജീവനക്കാരന്‍ വാഹനത്തില്‍ കയറാന്‍ വാതില്‍ തുറന്നപ്പോള്‍ മണികണ്ഠന്‍ വീണുകിടക്കുന്നതാണ് കണ്ടത്. ഉടനെ ആശുപത്രിയിലെ ഡോക്ടറെ വിളിച്ച് പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. |


നിങ്ങളുടെ അഭിപ്രായങ്ങള്‍