Tue, 05/08/2012 - 19:46 ( 1 year 5 weeksago)
രാജസ്ഥാന് റോയല്‍ ജയം
(+)(-) Font Size
രാജസ്ഥാന് റോയല്‍ ജയം

പുണെ: ഐ.പി.എല്ലില്‍ ഷെയിന്‍ വാട്സന്റെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ രാജസ്ഥാന്‍ റോയല്‍സ് പുണെ വാരിയേഴ്സിനെ ഏഴു വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റു ചെയ്ത വാരിയേഴ്സ് കുറിച്ചു നല്‍കിയ 126 റണ്‍സിന്റെ വിജയലക്ഷ്യം 22 പന്തുകള്‍ ബാക്കിവെച്ചാണ് രാജസ്ഥാന്‍ ടീം നേടിയെടുത്തത്. 51 പന്തില്‍ 90 റണ്‍സെടുത്ത വാട്സന്‍ പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് 14ഉം അശോക് മനേരിയ 18 ഉം റണ്‍സെടുത്തു. ടൂര്‍ണമെന്റിലെ മുന്‍നിര റണ്‍വേട്ടക്കാരനായ രഹാനെ റണ്ണെടുക്കാതെ മടങ്ങി.

നേരത്തേ, പുണെ വാരിയേഴ്സ് നിരയില്‍ ആര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാഞ്ഞത് ടീം സ്കോര്‍ 125ലൊതുങ്ങാന്‍ കാരണമായി. 20 പന്തില്‍ 30 റണ്‍സെടുത്ത മജുംദാറാണ് ടോപ് സ്കോറര്‍. രാജസ്ഥാന്‍ ബൗളര്‍മാരില്‍ ഷോണ്‍ ടെയ്റ്റ് 14 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. വാട്സന്‍ മാന്‍ ഓഫ് ദ മാച്ചായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus